വിഴിഞ്ഞം സമരക്കാർക്ക് സ്വന്തം നിയമം, യുദ്ധമാണ് നടക്കുന്നതെന്ന് അദാനി ഹൈകോടതിയിൽ; സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാൻ നിർദേശം
text_fieldsകൊച്ചി: വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടത്തുന്നവർക്ക് സ്വന്തം നിയമമാണെന്ന് അദാനി ഗ്രൂപ്പ് ഹൈകോടതിയിൽ. വലിയ ക്രമസമാധാന പ്രശ്നമാണ് പദ്ധതി പ്രദേശത്ത് നിലനില്‍ക്കുന്നത്. സർക്കാരിനും കോടതിക്കും പൊലീസിനുമെതിരേ യുദ്ധമാണ് നടക്കുന്നത്. പൊലീസ് നിഷ്ക്രിയമാണെന്നും അദാനി കോടതിയിൽ വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രവർത്തനത്തിന് സംരക്ഷണം തേടി സമർപ്പിച്ച ഹരജിയിലാണ് അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം.
അയ്യായിരം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മൂവായിരം പ്രക്ഷോഭകരാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റതായും അക്രമികൾക്കെതിരെ കേസെടുത്തതായും സർക്കാർ വ്യക്തമാക്കി.
വിഴിഞ്ഞം സംഭവത്തിൽ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിര്‍ദേശിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകനും വ്യക്തമാക്കി. സർക്കാർ സ്വീകരിച്ച നടപടികൾ വെള്ളിയാഴ്ച അറിയിക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹരജി പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.