റിപ്പോർട്ട് സമർപ്പിക്കൽ: വിഴിഞ്ഞം കമീഷെൻറ തിരക്കിന് പിന്നിൽ സ്ഥാനലബ്ധി
text_fieldsതിരുവനന്തപുരം: തിരക്കുപിടിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിഴിഞ്ഞം ജുഡീഷ്യൽ കമീഷൻ ഒരുങ്ങുന്നതിനുപിന്നിൽ പുതിയ സ്ഥാനലബ്ധിെയന്ന് ആേക്ഷപം. പുതുക്കിയ പരിഗണനാവിഷയപ്രകാരം വാദം കേൾക്കാൻ പോലും അനുവദിക്കാതെ റിപ്പോർട്ട് സമർപ്പിക്കാനാണ് കമീഷൻ ഒരുങ്ങുന്നത്. 2017 ജൂലൈ 18ന് നിയമിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷന് ആറ് മാസം കൂടി കാലാവധി നീട്ടിനൽകിയെങ്കിലും ഇനി വാദം കേൾക്കില്ലെന്ന് കമീഷൻ പ്രഖ്യാപിച്ചു. എന്തെങ്കിലും ശ്രദ്ധയിൽപെടുത്താനുണ്ടെങ്കിൽ ആഗസ്റ്റ് 14 നുള്ളിൽ രേഖാമൂലം സമർപ്പിച്ചാൽ മതിയെന്നാണ് നിർദേശം.
സർക്കാർ രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്ന പൊലീസ്, ജയിൽപരിഷ്കരണ കമീഷെൻറ ചുമതല ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്ക് നൽകാൻ ധാരണയായെന്നാണ് സൂചന. പുതിയ കമീഷനെ പ്രഖ്യാപിക്കുന്നതിന് മുമ്പായി വിഴിഞ്ഞം കമീഷൻ റിപ്പോർട്ട് സമർപ്പിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നതെന്ന ആക്ഷേപമാണ് പരിസ്ഥിതിപ്രവർത്തകർ ഉന്നയിക്കുന്നത്. അദാനിയുമായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഒപ്പുവെച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയിലെ ക്രമക്കേട്, സംസ്ഥാനത്തിനുണ്ടാവുന്ന നഷ്ടം എന്നിവ ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു സി.എ.ജിയുടെ കണ്ടെത്തൽ.
ഇതുപ്രകാരം ഉത്തരവാദികളെ കണ്ടെത്തണം എന്നതായിരുന്നു കമീഷന് ആദ്യം നൽകിയ പരിഗണനാവിഷയത്തിലെ മുഖ്യ നിർേദശം. എന്നാൽ, അത് ഭേദഗതി ചെയ്ത് സി.എ.ജി റിപ്പോർട്ടിനെ നോക്കുകുത്തിയാക്കുന്ന തരത്തിലാണ് പരിഗണനാവിഷയം ഭേദഗതി ചെയ്തത്. ഇൗ ആക്ഷേപം കമീഷന് മുമ്പാകെ ജോസഫ് വിജയൻ, ജോസഫ് സി. മാത്യു എന്നിവർ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങൾക്ക് പുതിയ ഭേദഗതിക്ക് അനുസരിച്ച് വാദം അവതരിപ്പിക്കാൻ അനുമതി നൽകണെമന്ന ഇവരുടെ ആവശ്യം തള്ളിയ കമീഷൻ എഴുതി നൽകാൻ നിർേദശിച്ചു. ഇതിനിെടയാണ് പുതിയ ചുമതല വഹിക്കാൻ ഒരുങ്ങുന്നുവെന്ന ആക്ഷേപം ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.