Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം: അടുത്ത...

വിഴിഞ്ഞം: അടുത്ത സെപ്റ്റംബറിൽ ഓണസമ്മാനമായി കപ്പലെത്തും -ദേവർകോവിൽ

text_fields
bookmark_border
Ahammed Devarkovil
cancel

തിരുവനന്തപുരം: 400 മീറ്റർ ബെർത്ത്​ നിർമാണം പൂർത്തിയാക്കി 2023 സെപ്റ്റംബറിൽ മലയാളികൾക്ക് ഓണസമ്മാനമായി ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തിക്കുകതന്നെ ചെയ്യുമെന്ന്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ. തുറമുഖ നിർമാണത്തെ തുടർന്ന്​ മത്സ്യലഭ്യതയിൽ കുറവുണ്ടായി എന്ന വാദം ശരിയല്ല.

2011മായി താരതമ്യം ചെയ്യുമ്പോൾ 2022ൽ വിഴിഞ്ഞം മേഖലയിലെ മത്സ്യ സമ്പത്തിൽ 16 ശതമാനം വർധനയുണ്ടായി എന്നാണ് സി.എം.എഫ്.ആർ.ഐ റിപ്പോർട്ട്​. വേളിയിലും ശംഖുംമുഖത്തും തീരശോഷണം ഉണ്ടായത് വിഴിഞ്ഞം തുറമുഖ നിർമാണംകൊണ്ടല്ല. തുറമുഖ നിർമാണം മൂലം കടൽത്തട്ടിലെ മണൽ നീക്കം നിശ്ചലമായി എന്നാണ് പ്രചാരണം.

എന്നാൽ, വേളി- ശംഖുംമുഖം തീരങ്ങളിൽ മുമ്പുണ്ടായിരുന്നതിനെക്കാളും വിസ്തൃതമായും മനോഹരമായും കര തിരിച്ചെത്തി എന്നത് ഈ വാദത്തെ തള്ളിക്കളയുന്നു. രാജ്യത്തേക്കുള്ള ഭൂരിഭാഗം ചരക്ക് നീക്കത്തിനും ആശ്രയിക്കുന്നത് കൊളംബോ, സലാല തുറമുഖങ്ങളെയാണ്​. 2500 കോടിയുടെ വിദേശ നാണ്യനഷ്ടമാണ്​ ഇതുവഴി നമുക്കുണ്ടാകുന്നത്. മണ്ണെണ്ണ വില വർധന മത്സ്യത്തൊഴിലാളികളുടെ നട്ടെല്ലൊടിച്ചു എന്നത് ശരിയാണ്​. 2011മായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനമാണ് മണ്ണെണ്ണ വിലയിലെ വർധന. മത്സ്യ ബന്ധനത്തിന് ബദൽ ഇന്ധനങ്ങൾ ആലോചിക്കണം. കേരളത്തിന്റെ വികസന പഠന വായനകളിൽ വിഴിഞ്ഞത്തിന് മുമ്പും ശേഷവുമെന്ന് കൃത്യമായി അടയാളപ്പെടുത്തപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധ​പ്പെട്ട്​ സർക്കാർ സംഘടിപ്പിച്ച വിദഗ്​ധ സംഗമത്തിലായിരുന്നു പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinam portAhamed Devarkovil
News Summary - Vizhinjam: The ship will arrive in Devarkov next September as Onam gift
Next Story