വിഴിഞ്ഞം: സമരം ശക്തമാക്കും; ഇന്ന് രാഹുൽ ഗാന്ധിയെ കാണും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വ്യക്തമാക്കി. ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സമരമെന്ന് ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ സർക്കുലറിൽ വ്യക്തമാക്കി. തുടർച്ചയായ മൂന്നാമത്തെ ഞായറാഴ്ചയാണ് പള്ളികളിൽ സർക്കുലർ വായിക്കുന്നത്.
അടുത്ത ഞായറാഴ്ച വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള മാർച്ചിൽ മുഴുവൻ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യത്തൊഴിലാളികളുടെ സമരം 27 ദിവസം പിന്നിട്ടു.
അതിനിടെ വിഴിഞ്ഞം സമരസമിതി തിങ്കളാഴ്ച ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
സിൽവർലൈൻ വിരുദ്ധ സമരസമിതിയും കൂടികാഴ്ചക്ക് താൽപര്യം അറിയിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണ ആവശ്യപ്പെട്ട് സമരസമിതി നേതാക്കൾ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.