വിഴിഞ്ഞം: ആരോപണം ഉന്നയിച്ചവരെ ‘കാണാനില്ല’
text_fieldsതിരുവനന്തപുരം: ആരോപണം ഉന്നയിച്ച ഉന്നത നേതാക്കളും രാഷ്ട്രീയകക്ഷികളും പുറംതിരിഞ്ഞുനിന്ന വിചിത്രമായ കാഴ്ച സമൂഹത്തിന് സമ്മാനിച്ചുകൊണ്ട് വിഴിഞ്ഞം ജുഡീഷ്യൽ കമീഷെൻറ അവസാന സിറ്റിങ്ങും കഴിഞ്ഞു. തുറമുഖപദ്ധതി കരാറിൽ സി ആൻഡ് എ.ജി കെണ്ടത്തിയ ക്രമക്കേടിന് ഉത്തരവാദികളെ കണ്ടെത്താൻ 2017 ജൂലൈ 18നാണ് എൽ.ഡി.എഫ് സർക്കാർ കമീഷനെ നിയോഗിച്ചത്. യു.ഡി.എഫ് സർക്കാർ ഒപ്പുവെച്ച കരാറിൽ 6,000 കോടിയുടെ അഴിമതിയാണ് അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ ആരോപിച്ചത്. വി.എസ്. അച്യുതാനന്ദൻ, കാനം രാജേന്ദ്രൻ, കോടിേയരി ബാലകൃഷ്ണൻ, വി.എം. സുധീരൻ അടക്കമുള്ളവർ കരാറിൽ അഴിമതിയോ സംശയമോ ഉന്നയിച്ചവരാണ്. അവസാന സിറ്റിങ് വരെയും ഇൗ നേതാക്കളോ ഇവരുടെ പാർട്ടികളെ പ്രതിനിധീകരിച്ച് ഒരാളോ കമീഷന് മുന്നിൽ എത്തിയില്ല.
തിരുവനന്തപുരത്തും കൊച്ചിയിലുമായി ആകെ 26 സിറ്റിങ്ങുകൾ നടന്നു. ജൂലൈ 26ന് ആയിരുന്നു ഒടുവിലത്തേത്. ആഗസ്റ്റ് 14ന് കാലാവധി അവസാനിപ്പിക്കുമെന്ന് കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. രേഖാമൂലം കാര്യം സമർപ്പിക്കാനേ ഇനി അവസരം ഉള്ളൂവെന്നും കമീഷൻ പ്രഖ്യാപിച്ചിട്ടുണ്ട് . എ.ജെ. വിജയൻ, ജോസഫ് മാത്യു, ആം ആദ്മി നേതാവ് സി.ആർ. നീലകണ്ഠൻ എന്നിവരാണ് കരാറിെനതിരെ മൊഴി നൽകിയതും സ്വയം വാദിച്ചതും. പി.സി. ജോർജിനുവേണ്ടി മകൻ ഒരു ദിവസം മാത്രം എത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിെയയും മുൻ മന്ത്രി കെ. ബാബുവിെനയും അഭിഭാഷകർ പ്രതിനിധീകരിച്ചു. മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജെയിംസ് വർഗീസ് സ്വയം വാദിച്ചു. പദ്ധതി അനുകൂലി ഏലിയാസ് ജോൺ സിറ്റിങ് തിരുവനന്തപുരത്ത് വേണമെന്ന് പറഞ്ഞു. തിരുവനന്തപുരം സിറ്റിങ്ങിൽ പെങ്കടുത്തുമില്ല. ആറോളം പേരും മൊഴി നൽകി.
ഇതിനിടെ സി ആൻഡ് എ.ജി കണ്ടെത്തൽ പരിശോധിക്കാൻ ഇടനൽകുന്നതരത്തിൽ കമീഷെൻറ നിലവിലെ പരിഗണനാ വിഷയം സർക്കാർ ഭേദഗതി ചെയ്തു. സി ആൻഡ് എ.ജി കണ്ടെത്തൽ തെറ്റാണെന്ന് വാദിച്ച ഉമ്മൻ ചാണ്ടിയുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു അത്. ‘കരാറനുസരിച്ച് കാലാവധി പൂർത്തീകരിച്ച് പോകുമ്പോഴും അദാനിക്ക് വൻതുക ടെർമിനേഷൻ ഫീ നൽകണമെന്ന വ്യവസ്ഥ ഉണ്ടെന്ന്’ മുൻ കേന്ദ്ര ആസൂത്രണ കമീഷൻ ഉപദേശകൻ ഗജേന്ദ്ര ഹാൽദിയ സ്ഥിരീകരിച്ചതിനും കമീഷൻ സാക്ഷിയായി. കമീഷൻസ് ഒാഫ് എൻക്വയറി ആക്ടിലെ അഞ്ച് (എ) വ്യവസ്ഥ പ്രകാരം അന്വേഷണ ഏജൻസി രൂപവത്കരിക്കാനും ഉദ്യോഗസ്ഥരെ നിയോഗിക്കാനും കമീഷന് അധികാരം ഉണ്ട്.
പക്ഷേ, കമീഷൻ അതിന് തയാറായില്ല. ഒടുവിൽ എ.ജെ. വിജയെൻറ ആവശ്യത്തിൽ ഉത്തരവിെട്ടങ്കിലും ഏജൻസി രൂപവത്കരിച്ചില്ല. അന്വേഷണ ഏജൻസി രൂപവത്കരിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര മാനമുള്ള കരാറിെൻറ പിന്നാമ്പുറം പരിശോധിക്കാൻ സാധിക്കുമായിരുന്നു. സിറ്റിങ്ങിൽ ഹാജരാവണമെന്ന ഉത്തരവ് കരാർ ബിഡിൽ പെങ്കടുത്ത രണ്ട് അന്താരാഷ്ട്ര കമ്പനികൾ അവഗണിച്ചിരുന്നു. ഇവരെ വിളിച്ചുവരുത്താൻ കഴിയുമായിരുന്നെങ്കിലും അത് നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.