വിഴിഞ്ഞം: സി.എ.ജിക്ക് ഉമ്മൻ ചാണ്ടിയുടെയും അഡീഷനൽ ചീഫ് സെക്രട്ടറിയുടെയും കത്ത്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെക്കുറിച്ച സി.എ.ജി റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായിരിക്കെ അക്കൗണ്ടൻറ് ജനറലിനെയും റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെയും കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഡൽഹിക്ക് വിളിപ്പിച്ചതായി അറിയുന്നു. തുറമുഖ വകുപ്പിെൻറ ചുമതല വഹിച്ചിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ശശികാന്ത് ശർമക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ജയിംസ് വർഗീസിെൻറ 22 പേജുള്ള സ്വകാര്യ പരാതി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അക്കമിട്ട് ഖണ്ഡിക്കുന്നതാണ്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിഴിഞ്ഞം റിപ്പോർട്ടിനെതിരെ സി.എ.ജിക്ക് കത്ത് നൽകിയിട്ടുണ്ട്.
പരിശോധനാ റിപ്പോർട്ടിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ടുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ എത്തിയെങ്കിലും അത് കേട്ടില്ല. ആദ്യ റിപ്പോർട്ടിൽ ഇല്ലാതിരുന്ന കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഇടംപിടിച്ചു. റിപ്പോർട്ട് പുനഃപരിശോധിക്കണം. എ.ജിയുടെ കണ്ടെത്തൽ ശരിയല്ല. കൊളംേബാ തുറമുഖം മത്സരത്തിനുണ്ടെന്ന വിഷയം പോലും പരിഗണിക്കപ്പെട്ടില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് തയാറാക്കിയ അക്കൗണ്ടൻറ് ജനറലിെൻറ റിപ്പോർട്ടിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളും നടപടി ക്രമങ്ങളിലെ തെറ്റുകളും ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിയുടെ കത്ത്. കണ്ടെത്തലുകൾ വസ്തുതാപരമല്ല. വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനം എഴുതിയ ആളെയാണ് കൺസൾട്ടൻറായി നിയോഗിച്ചത്. തുറമുഖ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും എ.ജി ചര്‍ച്ചക്ക് അവസരം നല്‍കിയില്ല. സര്‍ക്കാറിെൻറ വിശദീകരണവും പരിഗണിച്ചില്ല തുടങ്ങിയ കാര്യങ്ങൾ പരാതിയിലുണ്ട്.
ഉമ്മൻ ചാണ്ടി സര്‍ക്കാറിെൻറ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സി.എ.ജി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താൽപര്യങ്ങള്ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം നൽകുന്നതാണെന്നും 10 വർഷം കാലാവധി നീട്ടി നൽകിയതിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭത്തിന് അവസരം നൽകുമെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിൽ. സർക്കാർ ഇതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.