വി.ജെ.ടി ഹാളിന് ഇനി അയ്യങ്കാളിയുടെ പേര്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തെ വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേര് നൽകുമെന്ന് മുഖ ്യമന്ത്രി പിണറായി വിജയൻ. വി.ജെ.ടി ഹാളിൽ കേരള ദലിത് ഫെഡറേഷൻ സംഘടിപ്പിച്ച അയ്യങ്കാ ളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയ ഹാളിന് വിക്ടോറിയ ജൂബിലി ടൗൺഹാൾ എന്ന പേരാണോ വേണ്ടതെന്ന് പലരും സംശയിച്ചിരുന്നു. ആ സംശയത്തിെനാപ്പം തന്നെയാണ് സർക്കാറും. അതിനാൽ ഈ ഹാളിന് അയ്യങ്കാളിയുടെ നാമധേയം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും -കനത്ത കരഘോഷത്തിനിടെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തിരുവിതാംകൂറിലെ അവശ ജനവിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടി അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിലാണ് ശബ്ദമുയർത്തിയത്. സൗജന്യ വിദ്യാഭ്യാസത്തിനും ഭൂരഹിതർക്ക് ഭൂമിക്കും വേണ്ടി അദ്ദേഹം പോരാടി. ഫീസ് വർധനക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തെ ദിവാെൻറ പട്ടാളം തല്ലിച്ചതച്ചപ്പോൾ അതിനെതിരെ അയ്യങ്കാളിയുടെ ധീരമായ ശബ്ദമുയർന്നതും ഈ ഹാളിലാണ്. അയ്യങ്കാളിയുടെ ശബ്ദം കൊണ്ടും സാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ഹാളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.