പരാതി ബ്ലാക്ക്മെയ്ലിങ്– വി.കെ. ഇബ്രാഹിം കുഞ്ഞ്
text_fieldsകൊച്ചി: പാലാരിവട്ടം പാലവുമായി ബന്ധപ്പെടുത്തി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പരാതിക്കാരനായ ഗിരീഷ് ബാബു തെൻറ വീട്ടില്‍ രണ്ടു പ്രാവശ്യം വന്നിരുെന്നന്നും തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയ്ലിങ്ങാണെന്നും മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ്. ഗിരീഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഹൈകോടതി നിർദേശത്തെ തുടർന്ന് വിജിലൻസ് ഐ.ജി നടത്തുന്ന അന്വേഷണഭാഗമായി നേരിട്ടെത്തി നൽകിയ മൊഴിയിലാണ് ഇബ്രാഹീംകുഞ്ഞ് ഇക്കാര്യം അറിയിച്ചത്.
ആദ്യതവണ ഗിരീഷ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. താന്‍ നിരസിച്ചു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിെട ഒത്തുതീർപ്പോ സഹായമോ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട ആവശ്യമില്ല. ഹൈകോടതി നിര്‍ദേശപ്രകാരം വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. അവര്‍ നല്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ ഹൈകോടതിയാണ് തീരുമാനമെടുക്കേണ്ടത്. ഈ സാഹചര്യത്തില്‍ പരാതിക്കാരന് 10 ലക്ഷം കൊടുക്കേണ്ട ആവശ്യമില്ലെന്നും ഇബ്രാഹീംകുഞ്ഞ് വ്യക്തമാക്കി. ജനപ്രതിനിധിയെന്ന നിലയിൽ പൊലീസ് സ്റ്റേഷനുകളിലും മറ്റും കയറിയിറങ്ങേണ്ടെന്ന് കരുതിയാണ് അന്ന് പരാതി നൽകാതിരുന്നതെന്ന് പിന്നീട് മാധ്യമപ്രവർത്തകരോടും വിശദീകരിച്ചു.
ഏപ്രില്‍ 21നും മേയ് രണ്ടിനുമാണ് ഗിരീഷ്ബാബു വന്നു കണ്ടത്. രണ്ടുതവണ വന്നപ്പോഴും പണം ആവശ്യപ്പെട്ടു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും തന്നെ പലരും പറഞ്ഞ് പറ്റിച്ചതാണെന്നും മേലില്‍ പ്രശ്നങ്ങള്‍ ഒന്നുമുണ്ടാക്കില്ലെന്നുമൊക്കെ പറഞ്ഞാണ് 10 ലക്ഷം ആവശ്യപ്പെട്ടത്. ഗിരീഷ് ബാബു സ്ഥിരമായി ഇത്തരത്തില്‍ പരാതി നല്‍കുകയും ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ആളാണ്. 10 വര്‍ഷത്തിനിടെ ഇയാള്‍ നല്കിയ പരാതികളെക്കുറിച്ച് അന്വേഷിക്കണം. തനിക്കെതിരായ കേസിലും മറ്റെന്തോ ഉദ്ദേശ്യമാണ്. കേസിലെ വാദികള്‍ തിരശ്ശീലക്ക് പിന്നിലാണ്. അവര്‍ക്ക് നിക്ഷിപ്ത താൽപര്യങ്ങളുണ്ട്.
തനിക്കെതിരായ പരാതിയില്‍ ഇതുവരെ എന്‍ഫോഴ്സമെൻറ് എഫ്.ഐ.ആര് ഇട്ടിട്ടില്ലെന്നാണ് അറിവ്. വിജിലന്‍സിെൻറ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാത്രമേ എന്‍ഫോഴ്സ്മെൻറ് ഇടപെടലുണ്ടാവൂ. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളല്ല പരാതിക്ക് പിന്നിൽ. നിയമം നിയമത്തിെൻറ വഴിയേ പോകട്ടെയെന്നും കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇബ്രാഹീംകുഞ്ഞ് പറഞ്ഞു. എറണാകുളം െഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിലന്‍സ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ഗിരീഷ് ബാബുവിെനയും ഇബ്രാഹീംകുഞ്ഞിെൻറ മകെനയും നേരേത്ത വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.