വി.കെ ജയരാജ് പോറ്റി ശബരിമല മേൽശാന്തി
text_fieldsശബരിമല: ശബരിമല ക്ഷേത്ര മേൽശാന്തിയായി കൊടുങ്ങല്ലുർ പൊയ്യ പൂപ്പത്തി വാരിക്കാട്ട്മഠത്തിൽ വി.കെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേൽശാന്തിയായി അങ്കമാലി കിടങ്ങൂർ വേങ്ങൂർ ടി.ടി 71 ഡബ്ലിയു 10 മൈലക്കോടത്തുമന എം.എൻ രജികുമാറിനെയും (ജനാർദനൻ നമ്പൂതിരി) തെരെഞ്ഞടുത്തു. തുലാമാസപ്പിറവി ദിനമായ ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ശബരിമലയിൽ നടന്ന നറുക്കെടുപ്പിലാണ് ഇരുവരും തെരെഞ്ഞടുക്കപ്പെട്ടത്.
ശബരിമല ക്ഷേത്രത്തിൽ നടന്ന നറുക്കെടുപ്പിൽ ഏഴാമതു തവണത്തെ നറുക്കിലാണ് വി.കെ ജയരാജ് പോറ്റിയുടെ പേര് വന്നത്. ജയരാജ് പോറ്റി മുമ്പ് മാളികപ്പുറം മേൽശാന്തിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പിൽ അഞ്ചാമത്തെ നറുക്കിലാണ് എം.എൻ രജികുമാറിെൻറ പേരു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.