ജനവിധിയില്‍നിന്ന് പാഠം പഠിക്കാത്ത സി.പി.എം പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്തണം -വി.കെ. ശ്രീകണ്ഠൻ
text_fieldsപാലക്കാട്: ജനവിധിയില്‍നിന്ന് പാഠം പഠിക്കാത്ത സി.പി.എമ്മുകാര്‍ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്തണമെന്ന് ഡി. സി.സി പ്രസിഡൻറും നിയുക്ത എം.പിയുമായ വി.കെ. ശ്രീകണ്ഠന്. ജനങ്ങളുടെ സമാധാനജീവിതത്തിന് വിലങ്ങുതടിയാവുന്ന സി.പി.എം ഗുണ്ടായിസം അവസാനിപ്പിക്കണം. കഴിഞ്ഞദിവസം അർധരാത്രി ഡി.സി.സി ഓഫിസിന് നേരെയുണ്ടായ കല്ലേറിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബൈക്ക് ദൂരെ പാര്‍ക്ക് ചെയ്തശേഷം തൂവാലകൊണ്ട് മുഖം മറച്ച് എത്തിയ അക്രമികളാണ് കല്ലെറിഞ്ഞത്. ഇത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറും. ചളവറയില്‍ ആഹ്ലാദപ്രകടനത്തിനിടെ എം.ബി. രാജേഷിെൻറ കയിലിയാടുള്ള വീടിനുനേര്‍ക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പടക്കം എറിഞ്ഞെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്.
വീടിനുസമീപം റോഡിലാണ് പടക്കം പൊട്ടിച്ചത്. പ്രദേശത്തെ യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലീസ് അകാരണമായി പിടിച്ചുവെച്ചിരിക്കുകയാണ്. തെൻറ വീടിനും ഡി.സി.സി ഓഫിസിനും ഏര്‍പ്പെടുത്തിയ പൊലീസ് സംരക്ഷണം പിന്‍വലിക്കണമെന്നും ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.