'മന്തി' തടിച്ച സ്ത്രീകളെ പരിഹസിക്കാൻ വിളിക്കുന്ന പദം; ഭാഷാപ്രയോഗത്തെയാണ് വിമർശിച്ചതെന്ന് വി.കെ. ശ്രീരാമൻ
text_fieldsതിരുവനന്തപുരം: 'മന്തി' എന്നത് തടിച്ച സ്ത്രീകളെ പരിഹസിക്കാൻ വിളിക്കുന്ന പദമാണെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. മറ്റു ഭാഷയിലെ നല്ല പദങ്ങൾ മലയാളത്തിൽ അശ്ലീലമാണെങ്കിൽ അത് ഉപയോഗിക്കുന്നത് ശരിയല്ല. കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല, ആ ഭാഷാപ്രയോഗത്തെയാണ് വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു. ഇത് സംബന്ധിച്ച് ഭാഷാപരമായ ചർച്ചകൾ ഉയർന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കുഴിമന്തിയെന്ന് എഴുതി വെച്ചത് ആദ്യം കണ്ടപ്പോൾ ഭക്ഷണ വിഭവമാണെന്ന് മനസ്സിലായില്ലെന്നും പിന്നീടാണ് യമനീ വിഭവമാണെന്ന് അറിഞ്ഞതെന്നും ശ്രീരാമൻ വിശദീകരിച്ചു.
ഈ പദം ഭക്ഷണ പദാർഥത്തിന് ഇടാവുന്ന പേരല്ലെന്നും നാട്ടിൽ മലയാളത്തിലെ ചില പദങ്ങൾ കേൾക്കുമ്പോൾ ഇഷ്ടവും അനിഷ്ടവുമൊക്കെ മലയാളിക്കുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.