വി.എം. കുട്ടിയെ കണ്ണീരോടെ യാത്രയാക്കി ജന്മനാട്
text_fieldsകൊണ്ടോട്ടി: വൈദ്യരുടെ പടപ്പാട്ടുകൾക്ക് ഈണമിട്ട മണ്ണിെൻറ പേരും പെരുമയും വാനോളമുയർത്തിയ മാപ്പിളപ്പാട്ടിെൻറ സുൽത്താൻ വി.എം. കുട്ടിക്ക് കണ്ണീരിൽ കുതിർന്ന യാത്രയപ്പ്. നൂറുകണക്കിന് പേരാണ് അനുഗൃഹീത കലാകാരനെ അവസാന നോക്ക് കാണാൻ വസതിയായ പുളിക്കൽ പെരിയമ്പലം 'ദാറുസല്ലാമി'ലും വൈദ്യർ അക്കാദമി ഹാളിലുമെത്തിയത്. ഔദ്യോഗിക ബഹുമതികൾക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെ പുളിക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിരവധി പേർ അന്ത്യോപചാരമർപ്പിക്കാനെത്തി. പ്രധാന ശിഷ്യരടക്കം മാപ്പിളപ്പാട്ട് രംഗത്തുള്ളവരും രാഷ്ട്രീയ-കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി, എം.പി. അബ്ദുസമദ് സമദാനി എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബുറഹ്മാൻ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ജില്ല ട്രഷറർ മുനീബ് കാരക്കുന്ന്, 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹിം, ജോയൻറ് എഡിറ്റർ പി.ഐ. നൗഷാദ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, മാപ്പിളപ്പാട്ട് കലാ പ്രമുഖരായ വിളയിൽ ഫസീല, മുക്കം സാജിത, ഒ.എം. കരുവാരകുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കാനേഷ് പൂനൂര്, ഫിറോസ് ബാബു, കെ.വി. അബൂട്ടി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിക്കാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.