'മാപ്പിളപ്പാട്ടിലെ ഇശൽ നിലാവ് അസ്തമിച്ചു...'
text_fieldsഅന്തരിച്ച മാപ്പിളപ്പാട്ട് കലാകാരൻ വി.എം. കുട്ടിയുടെ നിര്യാണത്തിൽ കൊണ്ടോട്ടി എം.എൽ.എ ടി.വി. ഇബ്രാഹിം അനുസ്മരിച്ചു. മാപ്പിളഗാന ശീലുകൾ മലയാളിയുടെ ചുണ്ടുകളിൽ വിരിയുന്ന കാലത്തോളം ഡോ. വി.എം കുട്ടിമാഷും ജീവിക്കുമെന്ന് അനുശോചന സന്ദേശത്തിൽ ടി.വി. ഇബ്രാഹിം ചൂണ്ടിക്കാട്ടി.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ മാപ്പിളപ്പാട്ടിന്‍റെ ഇശൽ നിലാവാണ് പ്രിയപ്പെട്ട മാഷ്. അധ്യാപകൻ, ചിത്രകാരൻ, സാമൂഹ്യ പ്രവർത്തകൻ, ഗവേഷകൻ, എഴുത്തുകാരൻ, ഗാന രചയിതാവ്, അഭിനേതാവ്, സംഗീത സംവിധായകൻ തുടങ്ങിയ വിശേഷണങ്ങളെല്ലാം കൂടിയ ജനകീയനായിരുന്നു വി.എം. കുട്ടി.
പുതിയ ഗായകരെയും ഗായികമാരെയും കണ്ടെത്തുന്നതിൽ എല്ലാം വി.എം. കുട്ടി മാഷ് എന്നും വിജയിച്ചു. ഗുരുസ്ഥാനീയനും കൊണ്ടോട്ടിയുടെ അഭിമാനവും ആയിരുന്നു അദ്ദേഹം. മാപ്പിളത്താളത്തിന്‍റെ സുൽത്താനായ വി.എം. കുട്ടി മാഷിന് മലയാളം സർവകലാശാല ഡി. ലിറ്റ് നൽകി ആദരിച്ചതിൽ ഒരു നിമിത്തമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. പ്രിയ ഗാനകുലപതിക്ക് ആദരാഞ്ജലികൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.