ഒരു ഏക്കറിലധികം ഭൂമി ദാനം ചെയ്ത് വി.എം. മാത്യു
text_fieldsതിരുവമ്പാടി: കൂടരഞ്ഞിയിലെ സാന്ത്വന പരിചരണ രംഗത്ത് സജീവ സാന്നിധ്യമായ വി.എം.മാത്യു വാരിയാനിയുടെ ഉദാര മനസ്സ് മാതൃക തീർക്കുകയാണ്.
ഒമ്പത് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ഒരു ഏക്കറിലധികം ഭൂമിയാണ് ഇദ്ദേഹം ദാനമായി നൽകിയത്. കൂമ്പാറ ഗാന്ധിഭവൻ കെട്ടിടത്തിന് 58 സെൻറ്, പ്രളയത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് 20 സെൻറ്, ബഡ്സ് സ്കൂൾ നിർമിക്കാൻ ഗ്രാമപഞ്ചായത്തിന് 25.5 സെൻറ്, കൂടരഞ്ഞി അഭയ പാലിയേറ്റിവ് സെൻററിന് ഓഫിസും പരിശീലന കേന്ദ്രവും നിർമിക്കാൻ മൂന്ന് സെൻറ് സ്ഥലം,കൂമ്പാറ വാട്ടർ ടാങ്ക് നിർമിക്കാൻ ഒരു സെൻറ് എന്നിങ്ങനെയാണ് ഇതിനകം നൽകിയത്.
കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇനിഷ്യേറ്റിവ് ഇൻ പാലിയേറ്റിവ് കെയറിൽ ഇദ്ദേഹം 14 വർഷം വിവിധ ചുമതലകൾ വഹിച്ചു. ഇപ്പോൾ പാലിയേറ്റിവ് കെയർ കേരള സെക്രട്ടറിയാണ്.
വി.എം. മാത്യുവിന് ആദരം
തിരുവമ്പാടി: വി.എം.മാത്യു വരിയാനിക്ക് ആദരം. കൂടരഞ്ഞിയിൽ എൽ.ജെ.ഡി നടത്തിയ ചടങ്ങിൽ ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ,വി.എം.മാത്യു വാരിയാനിയെ പൊന്നാടയണിയിച്ച് ഉപഹാരവും നൽകി.
പി.എം. തോമസ്, പി.ടി. മാത്യു, വി.വി. ജോൺ, അബ്രഹാം മാനുവൽ, ജിമ്മി ജോസ് പൈമ്പിള്ളിൽ, ജോസ് തോമസ് മാവറ, വിൽസൺ പുല്ലുവേലി, അന്നമ്മ മംഗര, ടാർസൺ ജോസ്, സുനിൽ മുട്ടത്തുകുന്നേൽ, ജമീല കീലത്ത്, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.