വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത്: തുടർനടപടിക്ക് സ്റ്റേ
text_fieldsന്യൂഡൽഹി: മലബാർ സിമൻറ്സ് അഴിമതിക്കേസിൽ കണ്ടുകെട്ടിയ, വിവാദ വ്യവസായി വി.എം. രാധാകൃഷ്ണെൻറ 23 കോടിയുടെ സ്വത്തിൽ തുടർ നടപടി ഡൽഹി ഹൈകോടതി തടഞ്ഞു. 2002ലെ അനധികൃത പണമിടപാട് തടയൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ അദ്ദേഹം സമർപ്പിച്ച ഹരജിയിലാണ് താൽക്കാലിക നടപടി.
പ്രസ്തുത നിയമപ്രകാരം നടപടി എടുക്കുന്നതിലെ സാേങ്കതികനടപടിക്രമം പൂർത്തിയാക്കിയില്ലെന്ന വാദമുന്നയിച്ചാണ് ഹരജി. ഇൗ നിയമപ്രകാരം നടപടിയെടുക്കാൻ ചെയർമാനും രണ്ട് അംഗങ്ങളും ഉൾപ്പെട്ട അതോറിറ്റിക്കാണ് അധികാരമുള്ളതെന്നും എന്നാൽ, മലബാർ സിമൻറ്സ് കേസിൽ ഏകാംഗ അതോറിറ്റിയാണ് നടപടി എടുത്തതെന്നും രാധാകൃഷ്ണെൻറ അഭിഭാഷകൻ ബോധിപ്പിച്ചു.
ഇൗ വാദത്തിെൻറ അടിസ്ഥാനത്തിൽ, സെപ്റ്റംബർ 25ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള തുടർനടപടികൾ സ്റ്റേ ചെയ്യുകയാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഇപ്പോൾ പരാതിക്കിടയാക്കിയ 23 കോടിയുടെ സ്വത്ത് അധികൃതരുടെ അധീനതയിൽതന്നെ തുടരുമെന്ന് കോടതി വ്യക്തമാക്കി.
രാധാകൃഷ്ണെൻറ കമ്പനി മലബാർ സിമൻറ്സ് ലിമിറ്റഡിന് നിലവാരം കുറഞ്ഞ അസംസ്കൃതവസ്തുക്കൾ നൽകിയതോടെയാണ് അഴിമതിക്കേസിെൻറ തുടക്കം.
കരാർ അവസാനിപ്പിച്ച മലബാർ സിമൻറ്സ് 50 ലക്ഷത്തിെൻറ ബാങ്ക് ഗാരൻറി തടഞ്ഞുവെച്ചെങ്കിലും നാലുവർഷത്തിനുശേഷം അത് പലിശയടക്കം രാധാകൃഷ്ണൻ തിരിച്ചുപിടിച്ചു. ഇതിനുശേഷമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടപടിയുണ്ടായത്. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ രാധാകൃഷ്ണെൻറ ഹോട്ടലുകളടക്കം കണ്ടുകെട്ടിയ സ്വത്തിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.