‘ചില ബി.ജെ.പി നേതാക്കള്‍ സാക്ഷി മഹാരാജിന്‍െറ ശിഷ്യന്മാര്’ -വി.എം. സുധീരന്
text_fieldsന്യൂഡല്‍ഹി: വര്‍ഗീയ വിഷം വമിപ്പിക്കുന്ന സാക്ഷി മഹാരാജിന്‍െറ ശിഷ്യന്മാരാകാന് കേരളത്തിലെ ചില ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. കേരളത്തിന് പെരുമ നല്കുന്ന സാഹിത്യപ്രതിഭ എം.ടി. വാസുദേവന്‍ നായര്‍, സിനിമ സംവിധായകന് കമല്‍ എന്നിവര്‍ക്കെതിരെ വടക്കേന്ത്യന്‍ ശൈലിയില്‍ പെരുമാറിയവര്‍ വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതല്ളെങ്കില്‍ അവര്‍ക്കെതിരെ നിയമാനുസൃതം സംസ്ഥാന പൊലീസ് കേസെടുക്കണം.
കേരളത്തില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തിയെടുക്കാന്‍ മന$പൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ പയറ്റുന്ന രീതിയില്‍ അസഹിഷ്ണുതയുടെയും വര്‍ഗീയ ധ്രുവീകരണത്തിന്െറയും രീതി ശക്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമം മതേതര കേരളം പരാജയപ്പെടുത്തും. സര്‍ക്കാര്‍ അത് അനുവദിച്ചുകൊടുക്കരുത്. പൊലീസ് വര്‍ഗീയ ശക്തികളുടെ സ്വാധീനത്തില്‍ പെടുന്നുണ്ടെന്നും സുധീരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.