'ജോസ് കെ.മാണിക്ക് രാജ്യസഭ സീറ്റ് നൽകരുതെന്ന് അന്നേ പറഞ്ഞിരുന്നു'
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം.സുധീരൻ. പാർട്ടി താൽപര്യം ബലി കഴിച്ച് രാജ്യസഭ സീറ്റ് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻെറ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് അന്നേ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് സുധീരൻ തുറന്നടിച്ചു.
വി.എം. സുധീരൻ ഫേസ്ബുകിലുടെ പങ്കുവെച്ചത്:
ജോസ്.കെ.മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു. ഇൗ അവസരത്തി പഴയ ഒരു കാര്യം ഓർമപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്.
കോൺഗ്രസിന് തികച്ചും അർഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാർട്ടി താല്പര്യം ബലി കഴിച്ച് കൊണ്ട് ജോസ് കെ മാണിക്ക് 'ദാനം'ചെയ്ത നേതൃത്വത്തിൻെറ വിവേകശൂന്യവും ദീർഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാൻ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.
കോൺഗ്രസിൻെറയും യുഡിഎഫിൻെറയും ഉത്തമ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടർന്ന് വിയോജിപ്പിൻെറ ഭാഗമായി യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ നിന്നും രാജിവെക്കുകയും ചെയ്തു.
എൻറെ നിലപാട് തീർത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.