ഗാന്ധിയെ അപമാനിക്കൽ: അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുധീരൻ
text_fieldsകോഴിക്കോട്: രാഷ്ടപിതാവ് മഹാത്മ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന വിളിച്ച ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ രംഗത്ത്. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയേയും െഎതിഹാസികമായ സ്വാതന്ത്രസമരത്തേയും അപമാനിച്ച ബി.ജെ.പി അധ്യക്ഷൻ കുറ്റം സമ്മതിച്ച് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. തെൻറ ഫേസ്ബുക്ക് പേജിലൂടെയാണ് സുധീരൻ ആവശ്യമുയർത്തിയത്.
സ്വാതന്ത്രസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിെൻറ കണ്ണിയാണ് അമിത് ഷാ. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച് പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.