മുന്നണി ശക്തിപ്പെടുത്തുന്നത് ലോക്സഭാ സീറ്റ് നഷ്ടപ്പെടുത്തിയോ -സുധീരൻ
text_fieldsതിരുവനന്തപുരം: ലോക്സഭയിൽ യു.പി.എക്ക് ഒരു സീറ്റ് നഷ്ടപ്പെടുത്തിയാണോ മുന്നണി ശക്തിപ്പെടുത്തുന്നതെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. ഒരു അംഗത്തിെൻറ സാന്നിധ്യം ലോക്സഭയിൽ യു.പി.എക്ക് വിലപിടിച്ചതാണെന്നിരിക്കെ, ഇപ്പോഴത്തെ തീരുമാനം ദേശീയതലത്തിൽ കനത്ത ആഘാതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ. മാണി ലോക്സഭാംഗത്വം രാജിവെച്ച് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെ പരമാർശിച്ചായിരുന്നു പ്രതികരണം
ലോക്സഭയിൽ ഒരു സീറ്റ് നഷ്ടപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോൺഗ്രസിെൻറ മുന്നണി പ്രവേശനം തുടക്കത്തിൽ തന്നെ കല്ലുകടിയാകരുത്. കേരള കോൺഗ്രസ് മുന്നണി വിട്ടുപോകുേമ്പാൾ അവർ കോൺഗ്രസ് നേതാക്കൾെക്കതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ പിൻവലിച്ചോയെന്ന് വ്യക്തമാക്കണം. ആക്ഷേപം നിലനിൽക്കുന്നുവെങ്കിൽ ഖേദപ്രകടനമെങ്കിലും നടത്തേണ്ടതാണ്.
കോൺഗ്രസിൽപെട്ടവർക്ക് രാജ്യസഭാ സീറ്റ് കിട്ടാതിരിക്കാനുള്ള ഗൂഢ നീക്കമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിൽ. അന്നുച്ചക്ക് 1.30വരെ കോൺഗ്രസിനായിരുന്നു രാജ്യസഭാ സീറ്റ്. അതിന്ശേഷമാണ് കേരള കോൺഗ്രസ് ചിത്രത്തിൽ വരുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഡൽഹിയിൽ വൻ അട്ടിമറി നടന്നു. പാർട്ടിയുടെ ഉത്തമ താൽപര്യം സംരക്ഷിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകർ വഞ്ചിക്കപ്പെെട്ടന്ന് വിശ്വസിക്കപ്പെടുന്നു.
രാജ്യസഭാ സീറ്റിൻറ പേരിൽ 1994ൽ അന്നത്തെ ധനമന്ത്രി രാജിവെച്ച് ഗ്രൂപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ കോട്ടാരവിപ്ലവം നടത്തിയതും കെ.പി.സി.സി ഒാഫിസിൽ പ്രസിഡൻറിെനതിരെ പത്രസമ്മേളനം നടത്തിയവരുടെയും ചരിത്രം കേരളത്തിലുണ്ട് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.