Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീലക്കുറിഞ്ഞി: നടപടി...

നീലക്കുറിഞ്ഞി: നടപടി സി.പി.എം നേതാക്കളുടെ നിയമലംഘനങ്ങൾക്ക്​ രക്ഷാകവചം ഒരുക്കാൻ -സുധീരൻ

text_fields
bookmark_border
sudeeran
cancel

തിരുവനന്തപുരം: ജോയ്സ് ജോർജ് എം.പിയുടെയും മറ്റു സി.പി.എം നേതാക്കളുടെയും നിയമലംഘനങ്ങൾക്ക് രക്ഷാകവചം ഒരുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നീലക്കുറിഞ്ഞി ഉദ്യാനത്തി​​െൻറ അതിർത്തി നിർണയിക്കാനുള്ള തീരുമാനവും മന്ത്രിസഭ ഉപസമിതി രൂപവത്​കരണവുമെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. ജോയ്സ് ജോർജി​​െൻറയും കുടുംബത്തി​​െൻറയും കൈവശമുള്ള 20 ഏക്കർ ഭൂമിയുടെ പട്ടയം ദേവികുളം സബ്കലക്ടർ റദ്ദ്​ ചെയ്ത നടപടിയും തുടർ ഭൂമിപരിശോധന നീക്കവും നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയവരെ ഞെട്ടിച്ചിരുന്നു. ഈ ഗണത്തിൽപെട്ട മറ്റു പല സി.പി.എം പ്രബലരും നിയമത്തി​​െൻറ പിടിയിൽ വീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിർത്തി  പുനർനിർണയ നാടകം അരങ്ങേറുന്നതെന്നും അദ്ദേഹം പ്രസ്​താവനയിൽ കുറ്റ​െപ്പടുത്തി.

സബ് കലക്ടറുടെ നിയമപരമായ നടപടിക്കുമേൽ നിയമാനുസൃതം അപ്പീൽ നൽകിയാലും രക്ഷയില്ലെന്ന് വന്നപ്പോഴാണ് സി.പി.എം സ്പോൺസേഡ് ഭൂമാഫിയയുടെ താൽപര്യ സംരക്ഷണത്തിനായി മുഖ്യമന്ത്രിയുടെ ഈ ഇടപെടൽ. യഥാർഥത്തിൽ സബ്കലക്ടറുടെ നിയമപരമായ നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇതെല്ലാം. റവന്യൂ മന്ത്രിയെ മാപ്പുസാക്ഷിയാക്കി എന്നതാണ് ഇതി​​െൻറ പ്രധാന നേട്ടം. വ്യാജ പട്ടയങ്ങൾ റദ്ദാക്കാനും ​ൈകയേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള സത്യസന്ധരായ റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രമങ്ങൾക്ക് തടയിടാനായി. നീലക്കുറിഞ്ഞി ഉദ്യാനപദ്ധതി തന്നെ അവതാളത്തിലാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഭൂമി കൊള്ളക്കാരെ താലോലിക്കുകയും അവർക്കുവേണ്ടി എന്തും ചെയ്യാൻ സർക്കാർ സംവിധാനം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി ഈ ശൈലിയിൽനിന്ന്​ പിൻതിരിഞ്ഞില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newsldf govtmalayalam news
News Summary - VM Sudheeran Attack to LDF Govt -Kerala News
Next Story