തർക്കത്തിൽനിന്നുയരുന്നു; വിവാദ മതിൽ
text_fieldsതിരുവനന്തപുരം: വനിതാമതിലിന് സർക്കാർ പണം ഉപയോഗിക്കുന്നുവോ ഇല്ലയോ എന്ന തർക് കത്തിനിടെ, മത ന്യൂനപക്ഷങ്ങളെ മതിലിെൻറ ഭാഗമാക്കാനുള്ള സി.പി.എം തീരുമാനത്തിന് എത ിരെയും പ്രതിപക്ഷം. സർക്കാർ പണവുമായി ബന്ധപ്പെട്ട് നിയമസഭയെയും ജനങ്ങളെയും തെറ്റി ദ്ധരിപ്പിച്ച മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും രാജിെവക്കണമെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. മതിലിന് ബജറ്റിൽനിന്ന് എത്ര തുക ചെലവഴിച്ചെന്ന് അറിയിക്കണമെന്ന ഹൈകോടതിയുടെ ഇടക്കാല ഉത്തരവോടെ തകർന്നടിഞ്ഞത് സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഖജനാവിലെ പണം ഉപയോഗിക്കില്ല എന്ന് വ്യക്തമാക്കിയിട്ടും നുണ ആവര്ത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രതികരണം. ജാതി-മത വേര്‍തിരിവുകള്‍ക്കതീതമായി സ്ത്രീകളൊന്നാകെ പങ്കെടുക്കും എന്നുവന്നതോടെ ഒരുവിഭാഗത്തെയെങ്കിലും പിന്തിരിപ്പിക്കാന് ഉദ്ദേശിച്ചാണ് തെറ്റിദ്ധാരണ പടര്ത്തല് എന്നും അദ്ദേഹം പറയുന്നു. വർഗീയ മതിൽ പൊളിയുമെന്നു ബോധ്യപ്പെട്ടപ്പോഴാണ് മതന്യൂനപക്ഷങ്ങളെ കൂട്ടാൻ സർക്കാർ തീരുമാനിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. ന്യൂനപക്ഷവിഭാഗത്തെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നതിെൻറ പരസ്യസമ്മതമാണിത്. വനിതകൾ മാത്രമാണെങ്കിൽ പുരുഷന്മാരായ ആത്മീയാചാര്യന്മാർ എങ്ങനെയാണ് അണിചേരുക?
ഒറ്റപ്പാലത്ത് സാമൂഹികക്ഷേമ പെൻഷൻ ലഭിച്ചവരിൽനിന്ന് വനിതാ മതിലിന് 100, 50 രൂപ നിരക്കിൽ നിർബന്ധപൂർവം പിടിച്ചുവാങ്ങിയെന്ന വാർത്ത ഞെട്ടിപ്പിെച്ചന്നും അദ്ദേഹം പറഞ്ഞു.ഇതിനിടെ, മതിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കീഴ്ഘടകങ്ങള്‍ക്ക് കത്തയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.