പിണറായി തണ്ണീര്‍ത്തടങ്ങളുടെ 'അന്തകൻ' -വി.എം. സുധീരൻ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. 2008ല്‍ കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍റെ ആരാച്ചാരായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
നെല്‍വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും സംരക്ഷിക്കലല്ല, മറിച്ച് നെല്‍വയലുകളെ കൈപ്പിടിയിലാക്കി അതെല്ലാം നികത്തിയെടുത്ത് വ്യാപരിക്കാനും അതുവഴി വന്‍ കൊള്ളലാഭം കൊയ്യാനും തയ്യാറായി നില്‍ക്കുന്ന വന്‍കിട മുതലാളിമാരുടെ താല്‍പര്യ സംരക്ഷണമാണ് തന്‍റെ ലക്ഷ്യമെന്ന് ഒരിക്കല്‍ കൂടി ഈ നിയമഭേദഗതികളിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നു.
കമ്യൂണിസ്റ്റ് ആശയങ്ങളെ പൂര്‍ണമായും കൈവിട്ട് മുതലാളിത്ത പ്രീണനവുമായി മുന്നോട്ടു പോകുന്ന പിണറായി ഭാവിയില്‍ അറിയപ്പെടുന്നത് നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും പരിസ്ഥിതിയുടെയും 'അന്തക'നെന്ന നിലയിലായിരിക്കുമെന്നും സുധീരൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.