Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗ്രൂപ്പല്ല,...

ഗ്രൂപ്പല്ല, പാർട്ടിയാണ് വലുത്; നേതാക്കൾ പുന:പരിശോധന നടത്തണം -സുധീരൻ 

text_fields
bookmark_border
ഗ്രൂപ്പല്ല, പാർട്ടിയാണ് വലുത്; നേതാക്കൾ പുന:പരിശോധന നടത്തണം -സുധീരൻ 
cancel

കാക്കനാട്: ചെങ്ങന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം. സുധീരന്‍. പരാജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്നും പാര്‍ട്ടി​െയക്കാള്‍ വലുതാണ് ഗ്രൂപ്പുകളെന്ന നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

ഗ്രൂപ്പുകളി നിര്‍ത്തിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും. നേതാക്കളെ നിയന്ത്രിക്കുന്ന ഗ്രൂപ് മാനേജര്‍മാരുടെ ശൈലി മാറ്റണം. ഗ്രൂപ്പുണ്ടെങ്കിലേ മുന്നോട്ടുപോകാനാകൂ എന്ന കാഴ്ചപ്പാടിലും മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലിയിലും മാറ്റമുണ്ടാകണം. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പില്ല. അര്‍ഹതയുള്ള പ്രവര്‍ത്തകരെ അംഗീകരിക്കണം -അദ്ദേഹം പറഞ്ഞു.  

കോണ്‍ഗ്രസിലെ സംഘടനാ ദൗര്‍ബല്യവും ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മി​​െൻറയും ബി.ജെ.പിയുടെയും അക്രമ രാഷ്​ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ കാണുന്നത്. ജനാധിപത്യ, മതേതരശക്തികളുടെ മുന്നേറ്റത്തിന് ശക്തിപകരുന്നതായിരിക്കണം വരാനിരിക്കുന്ന ലോക്​സഭാ തെരഞ്ഞെടുപ്പ്. ചെങ്ങന്നൂരിലെ തോല്‍വി എല്ലാവരു​െടയും കണ്ണ് തുറപ്പിക്കണമെന്നും പ്രതിപക്ഷ നേതാവി​​െൻറ കാര്യത്തില്‍ നിലപാട് പാര്‍ട്ടിതലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressvm sudheerankerala newsmalayalam news
News Summary - VM Sudheeran on Groups in Congress-Kerala News
Next Story