ഒത്തൊരുമയോടെ പാർട്ടിയെ നയിക്കാൻ മുല്ലപ്പള്ളിക്ക് സാധിക്കെട്ട - വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിെൻറ പുതിയ നേതൃത്വത്തിന് എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ കഴിയട്ടെ എന്ന് വി.എം. സുധീരൻ. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോവുക എന്ന ശ്രമകരമായ അധ്വാനമാണ് അവർക്ക് മുന്നിലുള്ളത്. വിഭാഗീയതക്ക് അതീതമായി പ്രവർത്തിക്കാൻ പുതിയ നേതൃത്വതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും സുധീരൻ പറഞ്ഞു. വർക്കിങ് പ്രസിഡന്റ് പദവിയെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്നും സുധീരൻ കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളി രാമചന്ദ്രനെയാണ് കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചത്. പതിവുരീതി വിട്ട് മൂന്നു വർക്കിങ് പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. എം.െഎ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാർ. കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു. ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനറാകും. മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം കേരളത്തിൽ ഉണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.