സമരക്കാർക്ക് തീവ്രവാദമുദ്ര ചാർത്തുന്ന സി.പി.എം നിലപാട് പരിഹാസ്യം –സുധീരൻ
text_fieldsകോഴിക്കോട്: ജനവാസകേന്ദ്രങ്ങളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനെതിരെ ജീവൽസമരം നടത്തുന്നവരെ തീവ്രവാദ മുദ്രചാർത്തി ഒറ്റപ്പെടുത്താനുള്ള സി.പി.എം നിലപാട് പരിഹാസ്യവും അത്യന്തം അപലപനീയവുമാണെന്ന് വി.എം. സുധീരൻ. സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി ജയിലിലടക്കപ്പെട്ടവരെ സന്ദർശിക്കാനെത്തിയ സുധീരൻ ജില്ലജയിലിനുമുന്നിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.
ജനവാസകേന്ദ്രങ്ങളിലൂടെ വാതക പൈപ്പ്ൈലൻ പാടില്ലെന്ന് പി.എം.പി ആക്ട് (പെട്രോളിയം ആൻഡ് മിനറൽസ് പൈപ്പ്ലൈൻ അക്വിസിഷൻ ഒാഫ് റൈറ്റ് ഒാഫ് യൂസ് ഇൻ ലാൻഡ് ആക്ട്) വ്യക്തമാക്കുന്നുണ്ട്. നോട്ടീസ് പോലും നൽകാതെയാണ് പലരുടെയും ഭൂമി പിടിച്ചെടുത്ത് ജെ.സി.ബി ഉപയോഗിച്ച് നിരത്തുന്നത്. ഇതിനെ പ്രതിരോധിക്കുന്ന ജനകീയ പ്രവർത്തകർക്കാണ് സി.പി.എം തീവ്രവാദപട്ടം നൽകുന്നത്. എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് ഗെയിൽ അധികൃതരും സർക്കാറും നീങ്ങുന്നത്. ഇവർക്കുവേണ്ടി ഗുണ്ടകളെപോലെയാണ് കാക്കിയണിഞ്ഞ പൊലീസുകാർ പെരുമാറുന്നത്. നിയമത്തിനെതിരെ ആര് പ്രവർത്തിച്ചാലും അത് കുറ്റമാണെന്നും സുധീരൻ പറഞ്ഞു.
പൊലീസ് പിടികൂടി ജയിലിലടക്കപ്പെട്ടവരിൽ ഭൂരിഭാഗവും സമരവുമായി ഒരുനിലക്കും ബന്ധമില്ലാത്തവരാണ്. പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥിക്കെതിരെപോലും വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. അടുത്തയാഴ്ച വിവാഹം നിശ്ചയിച്ചവരും മുടിവെട്ടാൻ ബാർബർേഷാപ്പിലേക്കു പോയവരും പ്രസവിച്ചുകിടക്കുന്ന ഭാര്യക്ക് സാധനങ്ങളുമായി ഭാര്യവീട്ടിലേക്കു പുറപ്പെട്ടവരും ജോലി ചെയ്യുന്ന കടയിലേക്ക് പുറപ്പെട്ടവരുമൊക്കെ ജയിലിലടക്കപ്പെട്ടവരിലുണ്ട്. വീടുകളിൽ കയറി പൊലീസ് നടത്തിയ അതിക്രമങ്ങളും തുല്യതയില്ലാത്തതാണ്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന കുടുംബിനികളെപോലും വെറുതെ വിട്ടില്ല. പൊലീസിെൻറ ഇൗ നടപടി കേരളത്തിനുതന്നെ അപമാനമായിരിക്കുകയാണെന്നും സുധീരൻ പറഞ്ഞു.
ജയിലിൽ കഴിയുന്ന 21 പേരെയും സുധീരൻ സന്ദർശിച്ചു. എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, കെ. പ്രവീൺകുമാർ, മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്റഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.ടി. മൻസൂർ എന്നിവരും സുധീരെനാപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.