ചാണ്ടിയുടെ രാജി അവസരവാദ രാഷ്ട്രീയ ശൈലിക്കുള്ള തിരിച്ചടി -സുധീരൻ
text_fieldsതിരുവനന്തപുരം: താൽക്കാലിക നേട്ടങ്ങൾക്ക് അതിസമ്പന്നരെയും അവസരവാദികളെയും അധികാരസ്ഥാനങ്ങൾ നൽകി അംഗീകരിക്കുന്ന സി.പി.എമ്മിെൻറ അവസരവാദ രാഷ്ട്രീയ ശൈലിക്കുള്ള തിരിച്ചടിയാണ് തോമസ് ചാണ്ടിയുടെ രാജിയിലൂടെ സംഭവിച്ചതെന്ന് വി.എം. സുധീരൻ. തോമസ് ചാണ്ടി അല്ലാതെ മറ്റൊരാൾക്കും മന്ത്രി പദവിയിൽനിന്ന് ഇത്രയും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ജനഹിതവും ഇടതുമുന്നണിയിലെ പൊതുവികാരവും ഏറ്റവും ഒടുവിൽ ഹൈകോടതിയുടെ രൂക്ഷമായ വിമർശനവും ഉണ്ടായിട്ടും പണക്കരുത്തിെൻറ സമ്മർദ തന്ത്രങ്ങളുമായി രാജിവെക്കാതിരിക്കാനാണ് ചാണ്ടി ശ്രമിച്ചത്. ഭരണഘടന പ്രതിസന്ധി ഉണ്ടാക്കുന്നതും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നുപോകുന്നതുമായ അവസ്ഥ സി.പി.ഐ മന്ത്രിമാരുടെ മന്ത്രിസഭ യോഗ ബഹിഷ്കരണത്തിലൂടെ വന്നതിനാൽ മാത്രമാണ് ചാണ്ടിയെ രാജിവെപ്പിക്കാൻ മുഖ്യമന്ത്രി തയാറായത്.
ചാണ്ടി പ്രശ്നം ആകെ വിലയിരുത്തുമ്പോൾ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും അഴിമതിവിരുദ്ധ പ്രഖ്യാപനങ്ങളുടെയും കമ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിക്കുന്നുവെന്ന അവരുടെ അവകാശവാദങ്ങളുടെയും തകർച്ചയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.