ശബരിമല: സർക്കാർ സത്യവാങ്മൂലത്തെ പ്രശംസിച്ച് വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ സർക്കാർ സമ ർപ്പിച്ച സത്യവാങ്മൂലത്തിന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരെൻറ പ്രശംസ. പ്രാ യവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും ക്ഷേത്രാരാധനക്ക് അനുമതി നൽകാമോയെന്ന വിഷയത്തിൽ നിർദേശം സമർപ്പിക്കാൻ ഹിന്ദുധർമ ശാസ്ത്രത്തിൽ ആധികാരിക ജ്ഞാനമുള്ള പ്രമുഖപണ്ഡിതരും അറിയപ്പെടുന്നവരും അഴിമതിരഹിതരും സാമൂഹികപരിഷ്കർത്താക്കളും ഉൾപ്പെടുന്ന കമീഷനെ നിയമിക്കണമെന്ന് പറഞ്ഞത് നെല്ലാരു നിർദേശമായിരുെന്നന്ന് സുധീരൻ പറഞ്ഞു.
സർക്കാറിെൻറ ഇൗ നിർദേശം അംഗീകരിച്ചിരുെന്നങ്കിൽ സുപ്രീംകോടതിക്ക് വിഷയത്തിൽ കുറച്ചുകൂടി വ്യക്തത വരുമായിരുെന്നന്നും പ്രസ്ക്ലബിെൻറ ‘മീറ്റ് ദ പ്രസിൽ’ അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാവില്ലെന്നും 25 വർഷം പാർലമെൻററിരംഗത്ത് പ്രവർത്തിച്ചതുതന്നെ അധികമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.