ജനാധിപത്യ ധ്വംസനം തൊഴിലാളികൾ ചെറുക്കുമെന്ന് വി.എം.സുധീരൻ
text_fieldsതിരുവനന്തപുരം: ജനാധിപത്യ ധ്വംസനം തൊഴിലാളികൾ ചെറുക്കുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊഴിലാളികൾ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ തലസ്ഥാനത്ത് എ.ജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പൊതുമേഖലാ ബാങ്കുകളും എൽ.ഐ.സി യും ഇ.പി.എഫ് ഫണ്ടുകളുമെല്ലാം നിബന്ധനകളെയും വ്യവസ്ഥകളേയും നോക്കുകു ത്തിയാക്കി അദാനിക്കു കൈമാറുകയാണ്. ഫാസിസ്റ്റ് നയങ്ങൾ അനുവർത്തിക്കുന്ന മോഡിസർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സമ്പത്തുക്കൾ അദാനിക്കു കെകെമാറാനുള്ള കേന്ദ്ര സർക്കാൻറന്റെ വ്യഗ്രത ദുരു ദ്ദേശ്യപരമാണ്. കോർപ്പറേറ്റുവൽക്കരണം അതിരുവിടുകയാണ്. ഇതിനെ ചെറുക്കാൻ ജനവിശ്വാസം വീണ്ടെടുക്കാനുമാവശ്യമായതുമായ നയങ്ങൾ വേണം. കോൺഗ്രസിന്റെ സാമ്പത്തിക നയം കാലോചിതമായി പരിഷ്കരിക്കേണ്ടതും തിരുത്തേണ്ടതുമാണ്. കോൺഗ്രസ് നേതൃത്വത്തിലുണ്ടന്നായിരുന്ന യു.പി.എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ട് അക്കാലത്തുതന്നെ പ്രതിഷേധ, പ്രക്ഷോഭ സമരമാരംഭിച്ച സംഘടന ഐ.എൻ.ടി.യു.സി യാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി വി.ജെ.ജോസഫ്, ആൻറണി ആൽബർട്ട്, പുത്തൻപള്ളി നിസാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.