മുസ് ലിം പ്രാതിനിധ്യം: സമസ്തയുടെ വാദം ന്യായമാണെന്ന് വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: പാര്‍ലമെന്‍റില്‍ മുസ് ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന സമസ്തയുടെ പ്രസ്താവനയെ പിന ്തുണച്ച് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. സമസ്ത ഉന്നയിച്ച വാദം ന്യായമാണെന്ന് സുധീരൻ പറഞ്ഞു.
വിഷയത്തിൽ ഭാവിയിൽ പരിഹാരം കാണും. ഇപ്പോഴത്തെ സാഹചര്യങ്ങളെ വിശാലമായി വിശാലമായി കാണണമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. < /p>
പാര്‍ലമെന്‍റില്‍ മുസ് ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്നാണ് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം വ ്യക്തമാക്കിയത്. ജനസംഖ്യാനുപാതികമായി മുസ് ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണ്.
രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ് ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്‍റെ പേരിലുണ്ടാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിനാണ്. അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഉമര്‍ ഫൈസി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക്സഭാ സീറ്റ് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാൽ, രാഹുലിന് വേണ്ടി സീറ്റ് ഒഴിയുന്ന ടി. സിദ്ദീഖിന് ജയസാധ്യതയുള്ള മറ്റൊരു സീറ്റ് നൽകണമെന്നും ഉമര്‍ ഫൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.