അഭിനവ ഹിറ്റ്ലറുടെ കീഴിലിരുന്ന് ഇന്ദിരയെ ആക്ഷേപിക്കുന്നു -സുധീരൻ
text_fieldsതിരുവനന്തപുരം: ഇന്ദിര ഗാന്ധിയെ ഇന്ത്യൻ ഹിറ്റ്ലറെന്ന് വിളിച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. 'അഭിനവ ഹിറ്റ്ലറാ'യ നരേന്ദ്ര മോദിയുടെ കീഴിലിരുന്ന് ഇന്ദിര ഗാന്ധിയെ ആക്ഷേപിക്കുന്ന അരുൺ ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യവും അപലപനീയമാണെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അസഹിഷ്ണുതയുടെ ആൾരൂപമായി, ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ആരാച്ചാരായി, ഭരണകൂട വർഗീയതയുടെ വിഷം വമിപ്പിച്ചു കൊണ്ട് ഇഷ്ടമില്ലാത്തവരെ വകവരുത്തുന്നതിന് സർവ്വ സന്നാഹങ്ങളും ഒരുക്കികൊടുക്കുന്ന 'അഭിനവ ഹിറ്റ്ലറാ'യ നരേന്ദ്രമോഡിയുടെ കീഴിലിരുന്ന് ഇന്ദിര ഗാന്ധിയെ ആക്ഷേപിക്കുന്ന അരുൺ ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യമാണ്, അപലപനീയമാണ്.
ലോക സാമ്പത്തികരംഗം ചീട്ടുകൊട്ടാരം പോലെ തകർന്നപ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകരാതെ പോയതിന് കാരണം ബാങ്ക് ദേശസാൽക്കരണം പോലെയുള്ള ഇന്ദിരാഗാന്ധിയുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളായിരുന്നു.
അതേസമയം നോട്ട് പിൻവലിക്കൽ പോലുള്ള ഭ്രാന്തൻ നടപടികളിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോഡിയുടെ മുഖ്യ കാര്യസ്ഥനായ ജെയ്റ്റ്ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു മുമ്പ് കണ്ണാടിയിൽ സ്വന്തം മുഖം നോക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.