Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂത്ത്​കോൺഗ്രസ്...

യൂത്ത്​കോൺഗ്രസ് തിരുത്തൽ ശക്​തിയെന്ന് സുധീരൻ; വിമർശനവുമായി ഹസൻ 

text_fields
bookmark_border
യൂത്ത്​കോൺഗ്രസ് തിരുത്തൽ ശക്​തിയെന്ന് സുധീരൻ; വിമർശനവുമായി ഹസൻ 
cancel

തൃശൂർ: യൂത്ത്​കോൺഗ്രസ്​ എന്നും തിരുത്തൽ ശക്​തിയാണെന്ന്​ കോൺഗ്രസ്​ നേതാവ്​ വി.എം. സുധീരൻ. പണ്ടും നേതൃത്വത്തി​​​െൻറ നിലപാടുകളെ ചോദ്യം ചെയ്യുവാനും വിയോജിക്കേണ്ടിടത്ത്​ വിയോജിക്കാനും യൂത്ത്​ കോൺഗ്രസിന്​ കഴിഞ്ഞിരുന്നുവെന്ന്​ അദ്ദേഹം അനുസ്​മരിച്ചു. പൊതുപ്രവർത്തനത്തി​​​െൻറ അഞ്ചര പതിറ്റാണ്ട്​ പിന്നിട്ട കെ.പി. വിശ്വനാഥന്​ തൃശൂരി​​​െൻറ ആദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തി​​​െൻറ ഏത്​ ഭാഗത്തായാലും യൂത്ത്​കോൺഗ്രസിലെയും കെ.എസ്.യുവിലെയും മിടുക്കന്മാ​െര കണ്ടെത്തി സജീവമായ സ്​ഥാനത്ത്​ കൊണ്ടുവന്ന്​ പ്രവർത്തിപ്പിച്ചത്​ പഴയ സംസ്​ഥാന നേതൃത്വത്തി​​​െൻറ കഴിവായിരുന്നു. കുന്നംകുളത്ത്​ കെ.പി. വിശ്വനാഥന്​ ആദ്യം സീറ്റ്​ നൽകിയ തീരുമാനം യുവജനത്തിന്​ പ്രാധാന്യം നൽകിയതിന്​ തെളിവാണ്​. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു​െവങ്കിലും യൂത്തുകോൺഗ്രസും കെ.എസ്​.യുവും ഒരേ മനസ്സോടെയാണ്​ പ്രവർത്തിച്ചിരുന്ന​െതന്ന്​ അദ്ദേഹം പറഞ്ഞു.

അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന്​ ഇന്നത്തെ തലമുറ മനസ്സിലാക്കണമെന്ന്​ ചടങ്ങിൽ അധ്യക്ഷത വഹിച്ച കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ പറഞ്ഞു. രാഷ്​​ട്രീയ പ്രവർത്തനം എന്നാൽ പാർലമ​​െൻററി പ്രവർത്തനം മാത്രമല്ല എന്ന്​ തിരിച്ചറിഞ്ഞവരാണ്​ പഴയ തലമുറ. ആദർശവും അച്ചടക്കവും പ്രവർത്തനപാരമ്പര്യവുമാണ്​ മുതിർന്ന നേതാക്കളെ അനുകരണീയരാക്കുന്നത്​. എന്നാൽ വൃദ്ധനേതൃത്വം എന്ന്​ പറഞ്ഞ്​ അവരു​െട പ്രവർത്തനമാതൃകയ​ും ആദർശവും മറ്റും മനസ്സിലാക്കാതെ സാമൂഹികമാധ്യമങ്ങളിലൂടെയാണ്​ പുതുതലമുറ അവരെ മനസ്സിലാക്കുന്നത്​. ആദർശത്തോടുകൂടി ജനസേവനം നടത്താൻ പ്രാപ്​തരാണെന്ന്​ ജനത്തിന്​ ബോധ്യമായാൽ അവർ അത്തരക്കാരെ വിജയിപ്പിക്കുക തന്നെചെയ്യുമെന്ന്​ അദ്ദേഹം പറഞ്ഞു. 

യൂത്ത്​കോൺഗ്രസും കെ.എസ്​.യുവും സ്​ഥാനമാനങ്ങൾക്കായി ഒാടി നടക്കാത്ത കാലഘട്ടമായിരുന്നു പഴയതെന്ന്​ പരിപാടി ഉദ്​ഘാടനം ചെയ്​ത വയലാർ രവി എം.പി പറഞ്ഞു. പ്രവർത്തന മികവും കഴിവും ഉണ്ടെങ്കിൽ സ്​ഥാനമാനങ്ങൾ ആഗ്രച്ചില്ലെങ്കിലും തേടിവരും. അഞ്ചര പതിറ്റാണ്ട്​ അത്ര വലിയ പ്രവർത്തനകാലമല്ല. ഇനി​െയങ്കിലും മാറിത്തരുമല്ലോ എന്നൊരു ആശ്വാസത്തിലാണ്​ ചെറുപ്പക്കാർ എന്ന്​ തുടക്കത്തിൽ പറഞ്ഞ അ​േദ്ദഹം അങ്ങനെ പറയേണ്ടിവന്നതിൽ ഖേദപ്രകടനം നടത്തി. കെ.പി. വിശ്വനാഥന്​ നല്ല ഒരു സീറ്റ്​ കിട്ടിയാൽ ആലോചിക്കാം എന്ന്​ പറയാതിരിക്കുന്നത്​ യുവാക്കൾ എതിരാവുമെന്ന്​ അറിയാവുന്നതിനാലാണെന്ന്​ അദ്ദേഹം പറഞ്ഞു. 

നേതാക്കന്മാർ ഇത്തരത്തിൽ യൂത്ത്​കോൺഗ്രസിനെതി​െര ആഞ്ഞടിക്കു​േമ്പാൾ ചടങ്ങിനെത്തിയ ന്യൂജെൻ നേതാവ്​ വി.ടി. ബൽറാം നിലപാട്​ വ്യക്​തമാക്കാതെ കെ.പിക്ക്​ ആശംസനേർന്ന്​ സംസാരിക്കാൻ നൽക്കാതെ സ്​ഥലം വിട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranmm hassankerala newsyouth congressmalayalam news
News Summary - VM Sudheeran Support Youth Congress, when Hassan Slams-Kerala News
Next Story