Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളിയും മകനും...

വെള്ളാപ്പള്ളിയും മകനും സി.പി.എമ്മിന്‍റെ ബി.ജെ.പിയിലേക്കുള്ള പാലം -സുധീരൻ

text_fields
bookmark_border
വെള്ളാപ്പള്ളിയും മകനും സി.പി.എമ്മിന്‍റെ ബി.ജെ.പിയിലേക്കുള്ള പാലം -സുധീരൻ
cancel

തിരുവനന്തപ​ുരം: എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനെയും വർഗീയവാദികൾ എന്ന് നേരത്ത േ അതിരൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ അവരെ കൂടെക്കൂട്ടുന്നത് ബി.ജെ.പ ിയുമായുള്ള സി.പി.എമ്മി​​​െൻറ രഹസ്യബന്ധത്തി​​​െൻറ പാലമായിട്ടാണെന്ന്​ കെ.പി.സി.സി മ​ുൻ പ്രസിഡൻറ്​ വി.എം. സുധീരൻ. ‘വനിതാമതിൽ സർക്കാർ പരിപാടി; പങ്കെടുക്കുന്നതിൽ തെറ്റില്ലെ’ന്ന് മകനും ‘അയ്യപ്പജ്യോതി ഹിന്ദുക്കളെ ഉണർത്താൻ എന്നതിന് തെളിവെ’ന്ന് അച്ഛനും പറയുന്നത്.

ഇരുതോണിയിലും കാലുവെച്ച് വെള്ളാപ്പള്ളിയും മകനും നടത്തുന്ന ഈ അവസരവാദരാഷ്​ട്രീയ കച്ചവട കള്ളക്കളിയെ തികഞ്ഞ പുച്ഛത്തോടെയാണ് ജനം കാണുന്നത്. താൽക്കാലിക നേട്ടങ്ങൾ ഉണ്ടാക്കാം എന്ന മിഥ്യാധാരണയിൽ ഇക്കൂട്ടരെ പേറുന്ന സി.പി.എമ്മിന്‍റെ നിലപാട് വ്യക്തമാക്കുന്നത് അവരുടെ രാഷ്​ട്രീയ ജീർണതയും അവസരവാദ സമീപനവുമാണെന്നും സുധീരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranvellappally natesankerala newsmalayalam news
News Summary - VM Sudheeran Vellappally Natesan -Kerala News
Next Story