മുഖ്യമന്ത്രി വനിതാ മതിലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -വി.എം. സുധീരൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ പുനർനിർമ്മിതിക്കായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താൻ ബാധ്യതപ്പെട്ട മുഖ്യമന്ത്രി വനിതാ മതിലിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. തെറ്റായ പ്രവർത്തനങ്ങൾ ക്കാണ് മുഖ്യമന്ത്രി നേതൃത്വം നൽകുന്നത്. മതിൽ തീർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ട് ഫലത്തിൽ ദുരിതാശ് വാസ പ്രവർത്തനങ്ങളും ദുരിതബാധിതർക്ക് ലഭിക്കേണ്ട ആശ്വാസ നടപടികളും പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. ഇതിന് സർക് കാർ വലിയ വില നൽകേണ്ടിവരുമെന്നും സുധീരൻ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂ പം:
മഹാപ്രളയത്തിന്‍റെ വൻ ദുരിതത്തിൽപെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനും കേരളത്തിലെ പുനർ നിർമ്മിതിക്ക ായി ജനങ്ങളെ ഒന്നിപ്പിച്ചു നിർത്താനും ബാധ്യതപ്പെട്ട മുഖ്യമന്ത്രി വനിതാ മതിലിലൂടെ സംസ്ഥാനത്തെ ജനങ്ങളെ ഭിന്നി പ്പിക്കുന്ന തെറ്റായ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.
സർക്കാർ സംവിധാനത്തിന്റെ മുഴുവൻ ശ്രദ്ധയു ം മതിൽ തീർക്കുന്നതിൽ കേന്ദ്രീകരിച്ചതുകൊണ്ട് ഫലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുരിതബാധിതർക്ക് ലഭിക്കേണ്ട മറ്റ് ആശ്വാസ നടപടികളുമെല്ലാം തന്നെ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇതിന് സർക്കാരിന് വലിയ വില നൽകേണ്ടിവരും.
ആദ്യം ശബരിമല യുവതി പ്രവേശനം, പിന്നീട് നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കൽ, തുടർന്ന് സ്ത്രീ ശാക്തീകരണം, ഇപ്പോൾ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ എന്നിങ്ങനെ വനിതാ മതിലിന്റെ ഉദ്ദേശ്യത്തെത്തെക്കുറിച്ച് ലക്ഷ്യബോധമില്ലാതെയാണ് ഓരോ സമയത്തും പറയുന്നത്. ഏതാനും ചില സാമൂഹ്യ സംഘടനകളെ മാത്രം മുൻനിർത്തി മറ്റുള്ള വിഭാഗങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് രൂപം നൽകിയ ഈ സംരംഭം ഇപ്പോൾ പുരുഷന്മാരുൾപ്പടെ എല്ലാവരെയും ഉൾക്കൊള്ളുന്ന അവസ്ഥയിലേക്ക് മാറ്റാൻ നിർബന്ധിതരായി.
തുടക്കം മുതലേ ദിശാബോധം നഷ്ടപ്പെട്ട ഈ മതിൽനിർമ്മാണം കൊണ്ട് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം വളർത്തുകയും ചെയ്യാം എന്നല്ലാതെ മറ്റെന്ത് പ്രയോജനമാണ് ഉണ്ടാകുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം.
തന്നെയുമല്ല നവോത്ഥാന നായകനായ ശ്രീനാരായണഗുരുസ്വാമികളുടെ സന്ദേശങ്ങൾക്ക് തികച്ചും വിരുദ്ധമായി പ്രവർത്തിച്ചുവരുന്ന നവോത്ഥാന സന്ദേശ വിരുദ്ധനും യഥാർത്ഥ ഗുരു നിന്ദകനുമായ വെള്ളാപ്പള്ളിയെയാണ് മുഖ്യ സംഘാടകനായി പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നത് വനിതാമതിലിൻ്റെ ലക്ഷ്യത്തെക്കുറിച്ച് പറയപ്പെടുന്ന സർവ്വ കാര്യങ്ങൾക്കും വിപരീതമാണ്.
"വെള്ളാപ്പള്ളിയുടെ സ്വരം എപ്പോഴും വർഗീയതയുടെ ഭാഗമായാണ് ഉയരുന്നത്" എന്ന് നേരത്തെ പറഞ്ഞ മുഖ്യമന്ത്രിയും "ശ്രീ നാരായണ ഗുരു മുന്നോട്ടുവച്ച കാഴ്ചപ്പാടുകളെ ആകമാനം തള്ളിക്കൊണ്ട് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ രംഗത്തിറങ്ങിയിട്ടുള്ള വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് ആർഎസ്എസ് പ്രചാരകനായി രംഗത്തിറങ്ങുകയാണ് വേണ്ടത്." എന്നുപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇപ്പോൾ വെള്ളാപ്പള്ളിയെ വെള്ളപൂശുന്നത് ഏറ്റവും വലിയ രാഷ്ട്രീയ അപരാധമാണ്, തികഞ്ഞ അവസരവാദവുമാണ്.
കമ്മ്യൂണിസ്റ്റ് നേതാക്കൾ അവകാശപ്പെട്ടു വന്നിരുന്ന സർവ്വ മൂല്യങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ട് വർഗീയവാദിയെന്നും അവസരവാദിയെന്നും അഴിമതിക്കാരനെന്നും അവർ തന്നെ വിശേഷിപ്പിച്ച വെള്ളാപ്പള്ളിയെ മഹത്വവൽക്കരിക്കുന്ന ഈ തെറ്റായ നടപടിയിൽ മുഖ്യമന്ത്രിക്കും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും ഭാവിയിൽ ദുഃഖിക്കേണ്ടിവരും.
സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വന്തം നേട്ടങ്ങൾക്കും വേണ്ടി എന്ത് നിലപാട് സ്വീകരിക്കാനും എന്തും പറയാനും ഏത് രീതിയിൽ പ്രവർത്തിക്കാനും ആർക്കൊപ്പം കൂടാനും മടിക്കാത്ത ജനങ്ങളുടെ മുന്നിൽ പരിഹാസ്യനായ വെള്ളാപ്പള്ളിയുടെ കെണിയിൽ പെട്ടുപോയ മുഖ്യമന്ത്രിയും കൂട്ടരും മാപ്പർഹിക്കാത്ത ഗുരുതരമായ തെറ്റാണ് കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത്.
പ്രളയാനന്തര കേരളത്തിൻറെ പുനർ നിർമ്മാണ പ്രവർത്തനങ്ങളെ പുറകോട്ടടിച്ചതിനും കേരളീയ സമൂഹത്തെ വർഗീയവൽക്കരിച്ചതിനും നവോത്ഥാന കാലഘട്ടത്തിനു മുമ്പുള്ള പ്രാകൃതാവസ്ഥയിലേക്ക് നയിച്ചതിനും ജനമനസ്സിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലാകും. തീർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.