വരൾച്ച നേരിടുേമ്പാൾ മദ്യം എത്തിക്കാനാണ് സർക്കാർ ശ്രമം -സുധീരൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വരൾച്ച നേരിടുേമ്പാൾ കുടിവെള്ളത്തിനു പകരം മദ്യം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.എം. സുധീരൻ. എന്തോ അത്യാവശ്യ സാധനം എത്തിക്കാൻ പാടുപെടുന്നതു േപാലെയുള്ള സർക്കാറിെൻറ പ്രവർത്തനത്തിൽ ദുഃഖം തോന്നുെന്നന്നും അദ്ദേഹം പറഞ്ഞു.
‘അഡിക് ഇന്ത്യ’ സംഘടിപ്പിച്ച ‘സുപ്രീംകോടതി വിധിയും കേരളത്തിലെ മദ്യനയവും’ ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന-േദശീയ പാതയോരത്തെ മദ്യശാലകൾ അടച്ചിടണമെന്ന സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കണം. വിധി എങ്ങനെ അട്ടമറിക്കാമെന്നതിലാണ് പലരും ഗവേഷണം നടത്തുന്നത്. സംസ്ഥാനപാതകളെ നഗരപാതകളാക്കാനുള്ള ശ്രമം വിധിയുടെ ഉദ്ദേശ്യലക്ഷ്യത്തോടുള്ള അനാദരവാണ്. ഏതു സർക്കാറായാലും ഇന്നല്ലെങ്കിൽ നാളെ നിയമത്തിനു മുന്നിൽ കണക്കു പറയേണ്ടിവരുമെന്നും സുധീരൻ പറഞ്ഞു.
ഉത്തരവിെൻറ ഗുണഫലം ജനങ്ങളിൽ എത്തിക്കുന്നതിനു പകരം മദ്യശാലകൾക്ക് എൻ.ഒ.സി കൊടുക്കാനുള്ള പഞ്ചായത്തുകളുടെ അധികാരം മറികടക്കാൻ ഒാർഡിനൻസ് കൊണ്ടുവരാനാണ് ശ്രമം. കേരളത്തിന് അപമാനകരമായ നീക്കമാണിത്. മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിെനതിരെ ഇത്രയും ശക്തമായ ജനകീയ പ്രതിരോധം മുമ്പുയർന്നിട്ടില്ല. ജനത്തിനു വേണ്ടാത്ത മദ്യവിൽപന കേന്ദ്രം എന്തിനാണ് അടിച്ചേൽപിക്കുന്നത്. കോടതി വിധിയോടെ മദ്യ ഉപഭോഗത്തിൽ കുറവുണ്ടായി. ലഭ്യത കുറക്കുകയാണ് മദ്യത്തിൽനിന്ന് രക്ഷനേടാനുള്ള നല്ല മാർഗം. യു.ഡി.എഫ് സർക്കാറിെൻറ മദ്യനയത്തിനുള്ള അംഗീകാരമാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനത്തെ ബാധിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. മദ്യ വരുമാനത്തിെൻറ പതിന്മടങ്ങ് നഷ്ടമാണ് മദ്യ, മയക്കുമരുന്ന് ഉപയോഗം മൂലം ഉണ്ടാവുന്നത്. മയക്കുമരുന്ന് വ്യാപകമാവുമെന്ന പ്രചാരണവുമായി ഭരണാധികാരികൾതന്നെ വരുന്നത് അവരുടെ കഴിവുകേടായേ കാണാനാവൂ. സർക്കാർ ഫലപ്രദമായി പ്രവർത്തിച്ചാൽ വ്യാജമദ്യ ദുരന്തം ഉണ്ടാവില്ല. ടൂറിസം രംഗത്തെ തകർത്തുവെന്ന വാദവും ശരിയല്ല. ടൂറിസ്റ്റുകൾ വരാതിരിക്കുന്നതിനു കാരണം നമ്മുടെ പെരുമാറ്റമാണ്. കുമളിയിൽ സി.പി.എം പ്രവർത്തകർ ടൂറിസ്റ്റുകളെ ബന്ദിയാക്കി. നോട്ട് പിൻവലിക്കൽ ടൂറിസം മേഖലയുടെ തിരിച്ചടിക്ക് കാരണമായി. വൃത്തിയില്ലായ്മയും മാലിന്യക്കൂമ്പാരവും കാലാവസ്ഥാ മാറ്റവും ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.