എസ്.എഫ്.െഎ നടത്തിയത് കള്ളക്കളി -സുധീരൻ
text_fieldsതിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ എസ്.എഫ്.ഐ നടത്തിയത് ഒന്നാന്തരം കള്ളക്കളിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആദ്യം വന്ന കെ.എസ്.യു ഉൾെപ്പടെയുള്ള വിദ്യാർഥി സംഘടകളെ ഒഴിവാക്കിക്കൊണ്ട് പിന്നീട് സമരത്തിൽ ചേർന്ന എസ്.എഫ്.െഎ മാത്രം മാനേജ്മെൻറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചില ധാരണകളുണ്ടായി എന്നുള്ളത് വളരെ അദ്ഭുതമാണ്.
മഹാഭൂരിപക്ഷം വരുന്ന വിദ്യാർഥികളോ വിദ്യാർഥി പ്രസ്ഥാനങ്ങളോ ഇല്ലാതെ ഇൗ സമരത്തിൻറെ ഏറ്റവും വലിയ ശക്തിയായ ഹോസ്റ്റലിലെ വിദ്യാർഥി പ്രതിനിധികളോ ഇല്ലാതെ കേവലം രാഷ്്ട്രീയ പ്രേരിതമായാണ് എസ്.എഫ്.െഎ ഇതിൽ ഇടപെട്ടത്.
ദളിത് അധിക്ഷേപം അടക്കം ലക്ഷ്മി നായര്‍ക്ക് എതിരായി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമാണെന്ന് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയതാണ്. അഞ്ചുകൊല്ലത്തേയ്ക്ക് പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്തുമെന്ന് പറയുന്നത് അർഥശൂന്യമാണെന്നും വെള്ളക്കടലാസില്‍ എഴുതിയ ഈ ധാരണാപത്രം നിയമപരമായി സാധുതയില്ലാത്തതാണെന്നും സുധീരൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.