വി.മുരളീധരന്‍ അഞ്ചുതെങ്ങില്‍; വാച്ച് സമ്മാനിച്ച് ഇറാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍
text_fieldsവർക്കല: വി.മുരളീധരന്‍ അഞ്ചുതെങ്ങില്‍; വാച്ച് സമ്മാനിച്ച് ഇറാനില്‍ നിന്ന് രക്ഷപെട്ടെത്തിയവര്‍അഞ്ചുതെങ്ങ് : ഇറാൻ ജയിലില്‍ നിന്ന് മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യതൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇറാന്‍ ജയിലില്‍ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മല്‍സ്യത്തൊഴിലാളികള്‍ വാച്ച് സമ്മാനിച്ചു.
സ്നേഹോപഹാരം സ്വീകരിച്ച മന്ത്രി, വാച്ച് ഇടവകാംഗമായ മറ്റൊരു തൊഴിലാളിക്ക് നല്‍കി. യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വി.മുരളീധരന്‍ നേരിട്ടിടപെട്ട് ആണ് ഇവരുടെ മോചനം സാധ്യമാക്കിയത്.
ഇറാനിലെ അനുഭവങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും രക്ഷപെട്ടവര്‍ മന്ത്രിയോട് വിവരിച്ചു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചിലവഴിച്ച് ആണ് മുരളീധരന്‍ മടങ്ങിയത്. മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് സമയോചിത ഇടപെടല്‍ നടത്തിയതിന് പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിന്‍ വിദേശകാര്യസഹമന്ത്രിക്ക് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.