സാമൂഹ്യനവോത്ഥാനം കേരളത്തിന്‍റെ ആരോഗ്യരംഗത്തെ വളർച്ചക്ക് അടിത്തറയേകിയെന്ന് വി.മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യനവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യപാരമ്പര്യമുണ്ടായിരുന്നു.
ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ തുടങ്ങിയ സാമൂഹ്യപരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടവരായിരുന്നു. പ്രതിരോധകുത്തിവയ്പിനെ ജനങ്ങൾ ഭയപ്പെട്ടകാലത്ത്, പ്രജകൾക്ക് ഉറപ്പേകുന്നതിനായി രാജകുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആദ്യം പ്രതിരോധകുത്തിവയ്പു നടത്തിയ തിരുവിതാംകൂർ മാതൃകയേയും മന്ത്രി വേദിയിൽ സ്മരിച്ചു.
ഭാരതത്തിന്‍റെ ജി20 പ്രമേയം സാർവത്രികസാഹോദര്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.