കോൺഗ്രസ് നേതാക്കൾ ഭൂരിപക്ഷത്തിന്‍റെ പ്രശ്നം പറയാൻ മടിക്കുന്നുവെന്ന് വി.മുരളീധരൻ
text_fieldsതിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഭൂരിപക്ഷത്തിന്‍റെ പ്രശ്നം പറയാൻ മടിക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. ആർ. ശങ്കർ സമാധിവാർഷികം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിന്‍റെ ഐക്യവും ഉന്നമനവും അനിവാര്യമാണ് എന്ന് പരസ്യമായി പറയാൻ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ തയാറുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പെരുന്നയിലും കണിച്ചു കുളങ്ങരയിലുമെല്ലാം പോകുന്ന കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ മതേതര സിദ്ധാന്തവുമായി സമുദായ നേതാക്കളെ പുച്ഛിക്കാനും ചീത്തവിളിക്കാനും രംഗത്തിറങ്ങുന്നതാണ് കാണുന്നതെന്നും മന്ത്രി വിമർശിച്ചു.
രാഷ്ട്രീയ നേതാവെങ്കിലും സാമുദായിക നേതാവെന്നു കൂടി അറിയപ്പെടുന്നതില്‍ ആര്‍.ശങ്കറിന് അപമാനമൊന്നും തോന്നിയിരുന്നില്ല. സമുദായനേതാക്കളെ കണ്ട് സഹായം തേടിയ ശേഷം, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല എന്ന് ഗീര്‍വാണം നടത്തുന്നതാണ് ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ രീതിയെന്നും വി.മുരളീധരൻ കുറ്റപ്പെടുത്തി. ശബരിമലയിലും കോണ്‍ഗ്രസിന്‍റെ കാപട്യം കേരളം കണ്ടതാണ്.
ആര്‍. ശങ്കറെപ്പോലെ യാഥാര്‍ഥ്യബോധമുള്ള ദര്‍ശനങ്ങളും ഉറച്ച നിലപാടുകളുനമുള്ള നേതാക്കള്‍ ഇല്ലാതെ പോയതാണ് ഇന്നത്തെ കോണ്‍ഗ്രസിന്‍റെ സ്ഥിതിക്ക് കാരണം. സംസ്ഥാനം ഇന്ന് ഊറ്റം കൊള്ളുന്ന ഉന്നതവിദ്യാഭ്യാസത്തിന് അടിത്തറയിട്ടത് ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.