Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാട്ടുകാരുടെ വാസവൻ...

നാട്ടുകാരുടെ വാസവൻ ചേട്ടൻ

text_fields
bookmark_border
VN Vasavan
cancel
camera_alt

വി.​എ​ൻ. വാ​സ​വ​നും കുടുംബവും

ജി​ല്ല​യി​ൽ സി.​പി.​എ​മ്മി​െൻറ ജ​ന​കീ​യ​മു​ഖ​ങ്ങ​ളി​ലൊ​ന്നാ​ണ്​ വി.​എ​ൻ.​വി എ​ന്ന​റി​യ​പ്പെ​ടു​ന്ന വി.​എ​ൻ. വാ​സ​വ​ൻ. കോ​ട്ട​യം എം.​എ​ൽ.​എ ആ​യി​രി​ക്കു​േ​മ്പാ​ൾ തു​ട​ക്കം കു​റി​ച്ച വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും 2018ലെ ​പ്ര​ള​യ​ത്തി​ൽ ടി​പ്പ​റി​ലേ​റി​യെ​ത്തി ജ​ന​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ​ത്തി​ച്ച​തും അ​ഭ​യം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​രു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ ജ​ന​പ്രി​യ​നാ​ക്കി. മ​ധ്യ​കേ​ര​ള​ത്തി​ലെ രാ​ഷ്​​ട്രീ​യ​സ്ഥി​തി മാ​റ്റി​മ​റി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ്​ എം ​ച​ങ്ങാ​ത്ത​ത്തി​ന്​ ചു​ക്കാ​ൻ പി​ടി​ച്ച്​ കോ​ട്ട​യ​ത്തെ ചു​വ​പ്പി​ച്ച​തും​ വാ​സ​വ​നാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​ലൂ​ടെ ഏ​റ്റു​മാ​നൂ​ർ മ​ണ്ഡ​ല​ത്തി​ന്​ ആ​ദ്യ മ​ന്ത്രി​യെ​ക്കൂ​ടി ല​ഭി​ക്കു​ക​യാ​ണ്.​ 1987ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. അ​തും അ​തി​കാ​യ​നാ​യ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ പു​തു​പ്പ​ള്ളി​യി​ൽ. പ​രാ​ജ​യ​പ്പെ​​ട്ടെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൂ​രി​പ​ക്ഷം പ​തി​നാ​യി​ര​ത്തി​ൽ താ​ഴെ​യാ​ക്കി. 1991ലും ​ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ മ​ത്സ​രി​ച്ചു​തോ​റ്റു. 2006ൽ ​കോ​ട്ട​യ​ത്തു മ​ത്സ​രി​ച്ച്​ എം.​എ​ൽ.​എ​യാ​യി. എ​ന്നാ​ൽ, ര​ണ്ടാം ത​വ​ണ കോ​ട്ട​യ​ത്ത്​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​നോ​ട്​ അ​ടി​തെ​റ്റി. 2021ൽ ​ഏ​റ്റു​മാ​നൂ​രി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങുേ​മ്പാ​ൾ സി.​പി.​എ​മ്മി​െൻറ സി​റ്റി​ങ്​ മ​ണ്ഡ​ല​ത്തി​ൽ ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഇ​ല്ലാ​ത്ത ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​സ​വ​െൻറ പ്ര​ഖ്യാ​പ​നം. അ​തു വെ​റു​തെ​യാ​യി​ല്ല. 14,303 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ ജ​യി​ച്ച​ത്..

ആ​റു​വ​ർ​ഷം സി.​പി.​എം കോ​ട്ട​യം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. 1954ൽ ​മ​റ്റ​ക്ക​ര വെ​ള്ളേ​പ്പ​ള്ളി​യി​ല്‍ നാ​രാ​യ​ണ​െൻറ​യും കാ​ർ​ത്യാ​യ​നി​യു​ടെ​യും​ മ​ക​നാ​യി ജ​ന​നം. ഏ​റ്റു​മാ​നൂ​ര്‍ ഐ.​ടി.​ഐ​യി​ലെ വി​ദ്യാ​ഭ്യാ​സ കാ​ലം ഇ​ട​തു വി​ദ്യാ​ര്‍ഥി സം​ഘ​ട​ന പ്ര​സ്ഥാ​ന​ത്തി​ലെ​ത്തി​ച്ചു. 1991ൽ ​പാ​ർ​ട്ടി ജി​ല്ല ക​മ്മി​റ്റി​യി​ലും '97ൽ ​ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റി​ലു​മെ​ത്തി. ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻ​റ്​, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​പ്പോ​ൾ സി.​ഐ.​ടി.​യു അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​വും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​ണ്‌. കാ​ല​ടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗം, റ​ബ്‌​കോ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ, ചെ​യ​ർ​മാ​ൻ, കോ​ട്ട​യം ജി​ല്ല സ​ഹ​ക​ര​ണ​ബാ​ങ്ക്‌ പ്ര​സി​ഡ​ൻ​റ്​, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക്‌ ഡ​യ​റ​ക്ട​ർ, പാ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്​ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. പാ​മ്പാ​ടി ഹി​മ ഭ​വ​നി​ലാ​ണ്​ താ​മ​സം. ഭാ​ര്യ ഗീ​ത പാ​മ്പാ​ടി സെൻറ്​ തോ​മ​സ്‌ ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യി വി​ര​മി​ച്ചു. മ​ക്ക​ൾ: ഡോ. ​ഹി​മ ന​ന്ദ​കു​മാ​ർ, ഗ്രീ​ഷ്‌​മ വാ​സ​വ​ൻ (ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​ർ). മ​രു​മ​ക​ൻ ഡോ. ​ന​ന്ദ​കു​മാ​ർ (കിം​സ്‌ ആ​ശു​പ​ത്രി തി​രു​വ​ന​ന്ത​പു​രം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EttumanurVN VasavanCPM
News Summary - VN Vasavan: people's vasavan chettan
Next Story