കെ.എ.സി.വി കളരി അക്കാദമി പൂർണതയോടെ കളരി അഭ്യസിക്കാൻ കൈവന്ന അവസരമാണെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം :കലയും ആയോധനവും സ്വയം പ്രതിരോധവും മാനസിക ശാരീരികവികാസവും സമന്വയിക്കുന്ന കളരി ശാസ്ത്രീയമായി അഭ്യസിക്കാൻ തെക്കൻ കേരളത്തിലുള്ളവർക്കു കൈവന്നിരിക്കുന്ന മികച്ച സൗകര്യമാണ് കെ.എ.സി.വി കളരി അക്കാദമിയെന്ന് മന്ത്രി വി.എൻ വാസവൻ. കേരള ടൂറിസം വകുപ്പിനുകീഴിൽ തിരുവനന്തപുരം വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ സ്ഥാപിച്ച ‘കെ.എ.സി.വി കളരി അക്കാദമി’യുടെ ഉദ്ഘാടനം നിർവഹിക്കുകയായി രുന്നു അദ്ദേഹം.
തൊട്ടതെല്ലാം പൊന്നാക്കുന്ന ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതു തുടങ്ങിയിരിക്കുന്നത് എന്നതിനാൽ ഇത് ഉന്നതിയിലേക്കു പുരോഗമിക്കുമെന്ന് ഉറപ്പാണ്. കളരിപാരമ്പര്യത്തിലെ വീരാംഗനയായ ഉണ്ണിയാർച്ചയുടെ പിന്മുറക്കാരിയായ പദ്മശ്രീ മീനാക്ഷിയമ്മയാണ് അക്കാദമിയുടെ മേധാവി എന്നത് കൂടുതൽ പെൺകുട്ടിലെ ഈ രംഗത്തേക്ക് ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ഡയറക്റ്റർ പി.ബി നൂഹിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കേരളകലാമണ്ഡലം ചാൻസെലർ മല്ലിക സാരാഭായി കളരി അക്കാദമിയുടെ വെബ്‌സൈറ്റും വൈസ് ചാൻസെലർ ഡോ. എം.വി നാരായണൻ തീം വീഡിയോയും പ്രകാശനം ചെയ്തു.
കേരള കലാമണ്ഡലം ചാൻസെലർ മല്ലിക സാരാഭായി മുഖ്യപ്രഭാഷണം നടത്തി. എം. വി. നാരായണൻ, മീനാക്ഷിയമ്മ, അനാർക്കലി മരിക്കാർ, റോഷൻ മാത്യു, കൂടിയാട്ടം കലാകാരി കപില വേണു എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. തുടർന്ന് മീനാക്ഷിയമ്മയുടെ നേതൃത്വത്തിൽ കളരിയഭ്യാസപ്രകടനങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.