കാർഷിക കേരളത്തിനായി സഹകരണമേഖലയുടെ ഏഴിനപദ്ധതി തുടങ്ങിയെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം : കേരളത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി സഹകരണ വകുപ്പിന്റെ ഏഴിനപദ്ധതി കേരളത്തിൽ നടപ്പിലാക്കി തുടങ്ങിയെന്ന് മന്ത്രി വി.എൻ വാസവൻ. കൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, സമാഹരണം, സംഭരണം, മൂല്യവർധിത ഉൽപ്പന്നങ്ങളാക്കൽ, ചില്ലറവിൽപ്പന എന്നിവ പ്രോൽസാഹിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യാധിഷ്ടിതമായ പദ്ധതികളാണ് ആരംഭിച്ചിരിക്കുന്നത്.
സഹകരണ മേഖലയുടെ ഈ നൂതന പദ്ധതിക്കായി 22.50 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സമഗ്ര കാർഷിക വികസന പദ്ധതി (5.50 കേടി രൂപ),കാർഷിക വായ്പാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ (2.50 കോടി രൂപ), കാർഷിക ഉൽപാദനം, കാർഷിക ഉൽപന്നങ്ങളുടെ സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ സുഗമമാക്കൽ (2.50 കോടി രൂപ), ഗ്രാമീൺ മാർക്കറ്റുകൾ/ പച്ചക്കറി ശേഖരണ കേന്ദ്രങ്ങൾ എന്നിലെ പ്രോത്സാഹിപ്പിക്കൽ(1.10 കോടി രൂപ) എന്നിങ്ങനെ വിയോഗിക്കും.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് -സഹകരണ സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് (അഞ്ചു കോടി രൂപ),കാർഷിക വിപണന മേഖലയെ ശക്തിപ്പെടുത്തൽ (അഞ്ചു കോടി രൂപ), കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും, കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കർഷക സേവനകേന്ദ്രം ശക്തിപ്പെടുത്തൽ(90 ലക്ഷം രൂപ) എന്നിങ്ങനെയാണ് തുക വിനയോഗിക്കുന്നത്.
നിലവിൽ കേരളത്തിൽ കർഷകരുടെ ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്യ്ത് പുറത്തിറക്കുന്ന പദ്ധതിയുണ്ട്. ഇതിലൂടെ 12 സംഘങ്ങളുടെ 28 ഉൽപ്പന്നങ്ങൾക്ക് കോപ്പ് കേരള ബ്രാൻഡിങ്ങ് സർട്ടിഫിക്കേഷൻ മാർക്ക് നൽകി. കൂടുതൽ ഉല്പന്നങ്ങൾക്ക് കോപ്പ് മാർക്ക് നൽകുന്നതിനായുള്ള നടപടി സ്വീകരിച്ചു തുടങ്ങി. സഹകരണ ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻമാർക്കായ കോപ്പ് കേരളഎന്ന വ്യാപാര മാർക്കിനുള്ള മാർഗരേഖ സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.