ഊരാളുങ്കലിന് ലഭിച്ചത് 6511.57 കോടി രൂപയുടെ പ്രവർത്തികളെന്ന് വി.എൻ വാസവൻ
text_fieldsതിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആകെ 6511.57 കോടി രൂപയുടെ പ്രവർത്തികൾ ലഭിച്ചുവെന്ന് മന്ത്രി വി.എൻ വാസവൻ. ഇക്കാലത്ത് ഊരാളുങ്കൽ ലേബർ സൊസൈറ്റി 4681 സർക്കാർ പൊതുമേലെ പ്രവർത്തികൾ ഏറ്റെടുത്തുവെന്നും മന്ത്രി ഷാഫി പറമ്പിലിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
ടെണ്ടർ ഇല്ലാതെ 3613 പ്രവർത്തികൾ ഏറ്റെടുത്തിട്ടുണ്ട്. 2023 ജൂലൈ 20ലെ ഉത്രവ് പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹരണ സംഘത്തിന് പ്രവർത്തന മൂലധനം സ്വരൂപിക്കുന്നതിനായി സഹകരണ സംഘങ്ങൾക്ക് നൽകുന്നതിനേക്കാൾ ഒരു ശതമാനം അധിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നൽകി.
സംഘം ഏറ്റെടുത്ത സർക്കാർ പൊതുമേഖല പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തന മൂലധനം സ്വരൂപിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് ഒരു ശതമാനം അധിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.