വി.എൻ. വാസവൻ താഴത്തങ്ങാടി ഇമാമിനെ സന്ദർശിച്ചു; മന്ത്രിയോട് വേദന പങ്കുവെച്ച് ഷംസുദ്ദീന്‍ മന്നാനി
text_fieldsകോട്ടയം: താഴത്തങ്ങാടി ജുമാമസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലത്തെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ താഴത്തങ്ങാടി പള്ളിയിലെത്തിയാണ് മന്ത്രി ഇമാമിനെ കണ്ടത്. 10 മിനിേറ്റാളം കൂടിക്കാഴ്ച നീണ്ടു.
നേരേത്ത, പാലാ ബിഷപ്പിനെ വാസവൻ സന്ദർശിച്ചതിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഷംസുദ്ദീന്‍ മന്നാനി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെയായിരുന്നു സന്ദർശനം.
സമീപത്ത് മറ്റൊരു പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. പാലാ പരാമർശങ്ങളിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതാണ് പാർട്ടിയുടെയും തെൻറയും നിലപാടെന്നും മന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചതായാണ് വിവരം. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങളിൽ തങ്ങൾക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവെച്ചെന്ന് ഇമാം പിന്നീട് പറഞ്ഞു.
മുസ്ലിം ലീഗ് കോട്ടയം ജില്ല സെക്രട്ടറിയും നഗരസഭ മുൻ വൈസ് ചെയർമാനുമായ താഴത്തങ്ങാടി പാലപ്പറമ്പിൽ പി.എസ്. ബഷീറിന്‍റെ നിര്യാണത്തെ തുടർന്ന് സംഘടിപ്പിച്ച അനുശോചന യോഗത്തിലും മന്ത്രി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.