സ്വപ്നയുടെ ശബ്ദസന്ദേശം; അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കും
text_fieldsതിരുവനന്തപുരം: സ്വപ്‍ന സുരേഷിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‍ദ രേഖയിൽ അന്വേഷണം നടത്താൻ ഉത്തരമേഖല ജയിൽ ഡി.ഐ.ജി അജയകുമാർ അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ ഡി.ജി.പി ഋഷിരാജ് സിങ് ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. ദക്ഷിണ മേഖല ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. അന്വേഷണത്തിന് സൈബർ സെല്ലിന്‍റെ സഹായം തേടുമെന്നും ജയിൽ ഡി.ജി.പി അറിയിച്ചു.
ശബ്ദ സന്ദേശത്തിന്‍റെ ആധികാരികതയെക്കുറിച്ചാണ് പ്രധാനമായും ഡി.ഐ.ജി അന്വേഷിക്കുക. സ്വപ്ന ഫോണിൽ ജയിലിൽ നിന്ന് ആരോടെങ്കിലും സംസാരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ ഫോൺ ലഭിച്ചതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിർബന്ധിച്ചതായും രേഖപ്പെടുത്തിയ മൊഴി വായിച്ചു നോക്കാൻ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.