സ്വപ്നയുടെ ശബ്ദസന്ദേശം: അന്വേഷണ സാധ്യത മങ്ങി
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിേൻറതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖ സംബന്ധിച്ച് പൊലീസ് അന്വേഷണത്തിന് സാധ്യത മങ്ങി. എന്നാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പൊലീസ്, ജയിൽ വകുപ്പുകൾക്ക് കത്ത് നൽകി. ജയിൽ ഡി.ജി.പിക്കാണ് കത്ത് നൽകിയത്. അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് പൊലീസ് നിയമോപദേശം തേടിയിട്ടുെണ്ടങ്കിലും അതിന് സാധുതയില്ലെന്ന നിലയിലുള്ള മറുപടികൾ ലഭിച്ചതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. എന്നാൽ ശബ്ദം തേൻറതെന്ന് സ്വപ്ന തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഏത് വകുപ്പിൽ കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസിെൻറ സംശയം. അതിനാൽ അന്വേഷണമുണ്ടാകില്ലെന്നറിയുന്നു. ഏത് വകുപ്പിൽ അന്വേഷണം നടത്തുമെന്നതാണ് ആശയക്കുഴപ്പം. എന്നാൽ സ്വന്തം ശബ്ദമാണോ എന്ന് സ്വപ്ന സംശയം പ്രകടിപ്പിച്ചെന്നതിെൻറ അടിസ്ഥാനത്തിൽ അന്വേഷണമാകാമോ എന്നും പരിശോധിക്കുന്നുണ്ട്. ശബ്ദരേഖയിലൂടെ സ്വർണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തിയെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. മുഖ്യപ്രതിയായ സ്വപ്നയെ മാപ്പുസാക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അവർ പറയുന്നു.
ഇൗമാസം പത്തിനാണ് അട്ടക്കുളങ്ങര വനിത ജയിലിലെത്തി സ്വപ്ന സുരേഷിെൻറ മൊഴി രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയ എല്ലാ മൊഴികളും സ്വപ്ന വായിച്ച് കേട്ട് ഒപ്പിട്ടതാണെന്നും ശബ്ദരേഖയിൽ പറയുന്ന ആറാം തീയതിയെന്ന ദിവസം രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു. ജയിലിൽ െവച്ച് തന്നെയാണ് ശബ്ദരേഖ റെക്കോഡ് ചെയ്തിട്ടുള്ളതെന്നും അവർ സംശയിക്കുന്നു.
അതിനിടെ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവിട്ട ഒാൺലൈൻ ചാനലിനെതിരെ നടപടിയും ഇ.ഡി ഉദ്ദേശിക്കുന്നതായാണ് വിവരം. ശബ്ദരേഖയിൽ ഇ.ഡിയെന്ന വാക്ക് സ്വപ്ന ഒരിടത്തും പറയുന്നില്ല. എന്നാൽ ഇ.ഡി സമ്മർദം ചെലുത്തുന്നെന്ന നിലയിലാണ് വാർത്ത പുറത്തുവിട്ടിട്ടുള്ളത്. ഇത് ബോധപൂർവമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. അതിനിടെ ശബ്ദം സ്വപ്നയുടേതാണെന്ന് വ്യക്തമാക്കിയ ജയിൽ വകുപ്പ് ഇപ്പോൾ അതിൽ സംശയം പ്രകടിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.