സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി: 784 കുടുംബങ്ങൾക്ക് 105 കോടി നൽകി
text_fieldsതിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയുള്ള വനമേഖലകളിലും, വനാതിർത്തികളിലും താമസിക്കുന്ന ആദിവാസി ഇതര സമൂഹങ്ങളിൽപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു തയാറാക്കിയ നവകിരണം'എന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ 784 കുടുംബങ്ങൾക്ക് 105 കോടി രൂപ നൽകിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഈ കുടുംബങ്ങൾക്ക് പാക്കേജ് തുക നൽകി വനാന്തരങ്ങളിൽ നിന്ന് മാറിപ്പോകുന്നതിനുള്ള സാഹചര്യം ഒരുക്കിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
ഇതിൽ 627 കുടുംബങ്ങൾക് പദ്ധതി തുക പൂർണമായും നൽകി. ഒരു യൂനിറ്റ് 15.00 ലക്ഷം രൂപ വീതമാണ് നൽകിയത്. അതിന് ആകെ 94.05 കോടി ചെലവായി. ബാക്കി 157 കടുംബങ്ങൾക്ക് ആദ്യ ഗഡുവായ 7.50 ലക്ഷം രൂപ വീതം ഇതിനകം നൽകി. ഇവർക്ക് ആകെ 11.77 കോടി നൽകി. പദ്ധതിയിലൂടെ ആകെ 155.49 ഹോക്ടർ ഭൂമിയാണ് സർക്കാരിൽ നിക്ഷിപ്തമായത്.
പദ്ധതി പ്രദേശത്ത് താമസിക്കുന്ന ഓരോ കുടുംബങ്ങൾക്കും ഒറ്റത്തവണ ഉപജീവന സഹായ പരിശീലനം നൈപുണ്യ നവീകരണ പരിശീലനം നൽകുന്നതിനുള്ള പദ്ധതിയും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലൂടെ ആവിഷ്ക്കരിച്ചു. ഇതിൽ ഓരോ അർഹതപ്പെട്ട കുടുംബങ്ങൾക്കും തയ്യൽ, ഡ്രൈവിങ്, ഇലക്ടിക്കൽവർക്ക്, ഹോം നേഴ്‌സിങ് തുടങ്ങിയ തൊഴിൽ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിച്ചു. പരിശീനത്തിനായി കുടുംബങ്ങൾ 25000 രൂപയും അനുവദിച്ചുവെന്ന് മന്ത്രി കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, എ.പ്രഭാകരൻ, പി.വി. അൻവർ, ജി. സ്റ്റീഫൻ തുടങ്ങിയവർക്ക് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.