നിർബന്ധിത വിരമിക്കൽ: ദക്ഷിണ റെയിൽവേ തയാറാക്കിയത് 2900 പേരുടെ പട്ടിക
text_fieldsതിരുവനന്തപുരം: നിർബന്ധിത വിരമിക്കലിെൻറ ഭാഗമായി ദക്ഷിണറെയിൽവേയിൽ തയാറായത് 2900 പേരുടെ പട്ടിക. എല്ലാ കാറ്റഗ റിയിലെയും ജീവനക്കാർ ഉൾപ്പെടുന്ന പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ദക്ഷിണ റെയിൽവേക്ക് കീഴിലെ തിരുവനന്തപുരം, പാലക്കാട്, ചെെന്നെ, മധുര, തൃച്ചി, സേലം ഡിവിനുകളിലുള്ളവരാണ് പട്ടികയിലുള്ളത്. പാലക്കാട് ഡിവിഷിനിൽ ഇതിനോടകം ഒരാൾക്ക് നിർബന്ധിത വിരമിക്കൽ നൽകി. മറ്റ് സോണുകൾ പുറത്താകുന്നവരുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവനക്കാരെ കുറക്കാനുള്ള നടപടികളുമായി റെയിൽേവ മുന്നോട്ടുപോകുേമ്പാൾ സംയുക്തമായി ചെറുക്കാനാണ് ട്രേഡ് യൂനിയുകളുടെ തീരുമാനം. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തിയതടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുമായ ജീവനക്കാരുടെ പട്ടിക തയാറാക്കിയാണ് നിർബന്ധിത വിരമിക്കലിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ജീവനക്കാരുടെ പ്രവർത്തനമികവ് വിലയിരുത്തി ഡിവിഷനുകളിലെ ജനറൽ മാനേജർമാർ, ഡെപ്യൂട്ടി മാനേജർമാർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്. റെയിൽവേയുടെ തെറ്റായ നയങ്ങൾെക്കതിരെ ശബ്ദമുയർത്തുന്ന ട്രേഡ് യൂനിയൻ രംഗത്തുള്ളവരെയടക്കം വെട്ടിനിരത്താനുള്ള നീക്കമാണെന്ന ആശങ്ക ജീവനക്കാർക്കിടയിൽ ശക്തമാണ്. ജീവനക്കാരെ കുറക്കുന്നതിനുള്ള നടപടികൾ റെയിൽവേ ജൂണിൽ തന്നെ ആരംഭിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം 13 ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കുകയാണ് ലക്ഷ്യം.
വിരമിച്ച ജീവനക്കാർക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുേമ്പാഴാണ് കാര്യക്ഷമതയില്ലെന്ന വാദമുന്നയിച്ച് മറുഭാഗത്ത് ആളെ കുറക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ മാത്രം േലാക്കോ പൈലറ്റുമാരൊഴികെ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, എൻജിനീയറിങ് തുടങ്ങി എല്ലാ കാറ്റഗറിയിലുംെപട്ട 763 തസ്തികകിലേക്ക് വിരമിച്ച ജീവനക്കാരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.