ഛർദിയും വയറിളക്കവും; കാക്കനാട്ടെ ഫ്ലാറ്റിലെ 350 പേർ ചികിത്സയിൽ
text_fieldsകൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിലെ താമസക്കാരായ 350 പേർ ഛർദിയും വയറിളക്കവുമായി ചികിത്സയിൽ. ഡി.എൽ.എഫ് ഫ്ലാറ്റിലെ താമസക്കാർക്കാണ് അസുഖമുണ്ടായത്. കഴിഞ്ഞ ആഴ്ചകളിലായാണ് ഇത്രയേറെ പേർ ചികിത്സ തേടിയത്. അഞ്ച് വയസ്സിൽ താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു.
15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡി.എൽ.എഫ് സമുച്ചയത്തിലുള്ളത്. 5000ത്തിലധികം താമസക്കാരുമുണ്ട്. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെങ്കിൽ കൂടുതൽ ആളുകൾ ചികിത്സ തേടാനാണ് സാധ്യത. കിണർ, കുഴൽക്കിണർ, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളിൽ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളിലേക്കും കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.