Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമറ്റന്നാൾ വോട്ടെണ്ണൽ:...

മറ്റന്നാൾ വോട്ടെണ്ണൽ: പെട്ടി തുറക്കുന്നതിങ്ങനെ...

text_fields
bookmark_border
vote counting
cancel

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ണ്ണ​ല്‍ തു​ട​ങ്ങു​ന്ന സ​മ​യ​മാ​കു​മ്പോ​ള്‍ സ്‌​ട്രോ​ങ് റൂ​മു​ക​ള്‍ തു​റ​ക്കും. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍, അ​സി. റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍, സ്ഥാ​നാ​ർ​ഥി​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്റു​മാ​ര്‍, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ നി​രീ​ക്ഷ​ക​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്ട്രോ​ങ്​​റൂം തു​റ​ക്കു​ക. ലോ​ഗ് ബു​ക്കി​ല്‍ എ​ന്‍ട്രി രേ​ഖ​പ്പെ​ടു​ത്തി വി​ഡി​യോ ക​വ​റേ​ജോ​ടെ​യാ​ണ് ലോ​ക്ക് തു​റ​ക്കു​ക. ആ​ദ്യ​മെ​ണ്ണു​ക ഇ​ല​ക്ട്രോ​ണി​ക്ക​ലി ട്രാ​ന്‍സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളും, പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​മാ​കും. വോ​ട്ടു​യ​ന്ത്ര​ത്തി​ന്റെ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റാ​ണ് വോ​ട്ടെ​ണ്ണ​ലി​ന് ഉ​പ​യോ​ഗി​ക്കു​ക. പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്തി​യ ഫോ​റം 17സി​യും അ​ത​ത് ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റു​മാ​ണ് വോ​ട്ടെ​ണ്ണ​ല്‍ മേ​ശ​പ്പു​റ​ത്ത് വെ​ക്കു​ക.

കൗ​ണ്ടി​ങ് ടേ​ബി​ളി​ല്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റ് എ​ത്തി​ച്ച ശേ​ഷം കൗ​ണ്ടി​ങ് ഏ​ജ​ന്റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കൗ​ണ്ടി​ങ് സൂ​പ്പ​ര്‍വൈ​സ​ര്‍ വോ​ട്ടു​യ​ന്ത്രം പ​രി​ശോ​ധി​ച്ച് കേ​ടു​പാ​ടു​ക​ള്‍ ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം സീ​ല്‍പൊ​ട്ടി​ക്കും. തു​ട​ര്‍ന്ന് ഏ​ജ​ന്റു​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഓ​രോ യ​ന്ത്ര​ത്തി​ലെ​യും റി​സ​ല്‍ട്ട് ബ​ട്ട​ണി​ല്‍ സൂ​പ്പ​ര്‍വൈ​സ​ര്‍ വി​ര​ല്‍ അ​മ​ര്‍ത്തി ഓ​രോ സ്ഥാ​നാ​ര്‍ഥി​ക്കും ല​ഭി​ച്ച വോ​ട്ട് ഡി​സ്‌​പ്ലേ എ​ജ​ന്റു​മാ​രെ കാ​ണി​ച്ച ശേ​ഷം രേ​ഖ​പ്പെ​ടു​ത്തും. ഓ​രോ റൗ​ണ്ടി​ലും, എ​ല്ലാ വോ​ട്ടി​ങ് മെ​ഷീ​നു​ക​ളും എ​ണ്ണി​ത്തീ​ര്‍ന്ന ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​രീ​ക്ഷ​ക​ന്‍അ​തി​ല്‍നി​ന്നും ഏ​തെ​ങ്കി​ലും ര​ണ്ടു മെ​ഷീ​ന്‍ എ​ടു​ത്ത് അ​തി​ലെ കൗ​ണ്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ശ​രി​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തും.

അ​തു ക​ഴി​ഞ്ഞാ​ല്‍ ആ ​റൗ​ണ്ടി​ന്റെ ടാ​ബു​ലേ​ഷ​ന്‍ ന​ട​ത്തി ആ ​റൗ​ണ്ടി​ന്റെ റി​സ​ൽ​ട്ട്​ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ പ്ര​ഖ്യാ​പി​ച്ച് രേ​ഖ​പ്പെ​ടു​ത്തും. ഓ​രോ ഘ​ട്ടം ക​ഴി​യു​മ്പോ​ഴും റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ എ​ണ്ണി​ക്ക​ഴി​ഞ്ഞ വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ എ​ടു​ത്തു​മാ​റ്റി അ​ടു​ത്ത ഘ​ട്ടം തു​ട​ങ്ങാ​നു​ള്ള വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ നി​ര്‍ദേ​ശി​ക്കും. എ​ല്ലാ റൗ​ണ്ടി​ലെ​യും വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം മാ​ത്ര​മേ വി.​വി​പാ​റ്റ് സ്ലി​പ്പു​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തൂ. ഏ​തെ​ങ്കി​ലും അ​ഞ്ചു പോ​ളി​ങ്​ സ്റ്റേ​ഷ​നി​ലെ വി.​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണു​മെ​ന്നാ​ണ് ക​ണ​ക്ക്. ഒ​രു വി.​വി​പാ​റ്റ് മെ​ഷീ​നി​ലെ സ്ലി​പ്പു​ക​ള്‍ എ​ണ്ണി​ത്തീ​രാ​ന്‍ ഒ​രു മ​ണി​ക്കൂ​റെ​ടു​ക്കും. ഇ​തി​നു ശേ​ഷ​മാ​വും അ​ന്തി​മ​വി​ധി പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vote countingPostal ballots
News Summary - Vote counting
Next Story