കേരള കോൺഗ്രസ് വന്നിട്ടും വോട്ട് വിഹിതം വർധിച്ചില്ല -സി.പി.െഎ
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ഉൾപ്പെടെ പുതിയ കക്ഷികൾ വന്നെങ്കിലും അതിനനുസരിച്ച് വോട്ട് വിഹിതം എൽ.ഡി.എഫിന് വർധിച്ചിട്ടില്ലെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2016നെ അപേക്ഷിച്ച് നാമമാത്ര വർധന മാത്രമാണ് ഉണ്ടായത്. ഇൗ ചെറിയ വർധനയും പുതിയ കക്ഷികൾ വന്നതുകൊണ്ട് ആകണമെന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേരള കോൺഗ്രസിെൻറ വരവ് എൽ.ഡി.എഫിന് മധ്യകേരളത്തിൽ ഗുണം ചെയ്തെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തുേമ്പാഴാണ് സി.പി.െഎയുടെ മറിച്ചുള്ള നിലപാട്.
എൽ.ഡി.എഫിൽ വന്നതുകൊണ്ട് കേരള കോൺഗ്രസിന് ഗുണമുണ്ടായി. പാലായിലും കടുത്തുരുത്തിയിലും തോറ്റത് പരിശോധിക്കും. പ്രതിപക്ഷം തെരഞ്ഞെടുപ്പിനുശേഷം തകർച്ചയെ നേരിടുന്നതിന് അർഥം കോൺഗ്രസും ബി.ജെ.പിയും ഇല്ലാതാകുന്നു എന്നല്ല. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച് 19 സീറ്റ് ലഭിച്ച സി.പി.െഎ ഇത്തവണ 25 സീറ്റിൽ മത്സരിച്ച് 17 സീറ്റിലാണ് വിജയിച്ചത്. കരുനാഗപള്ളി, മൂവാറ്റുപുഴ സീറ്റുകളിലെ പരാജയം വിശദമായി പരിശോധിക്കും. ഇനിമുതൽ കൂടുതൽ സീറ്റുകളിൽ മത്സരിക്കുക എന്നതല്ല മത്സരിക്കുന്ന സീറ്റുകളിൽ കൂടുതൽ വിജയിക്കുക എന്നതിനാകും മുൻഗണന ^കാനം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.